എലത്തൂര്‍ അക്രമം: ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറുവാനുളള പഴുതുകള്‍ അടയ്ക്കും
1 min read
മലപ്പുറം: എലത്തൂര്‍ ട്രെയിന്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കുമെന്ന് റെയില്‍വേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി ചെയര്‍മാന്‍ പികെ കൃഷ്ണദാസ്. കൂടുതല്‍ ആര്‍പിഎഫ് ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ കമ്പര്‍ട്ട്‌മെന്റില്‍ നിന്നും റിസര്‍വേഷന്‍ കമ്പര്‍ട്ട്‌മെന്റിലേക്ക് കടക്കാനുളള പഴുതുകള്‍ അടയ്ക്കും. റെയില്‍വേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി ഈ മാസം 18 ന് യോഗം ചേര്‍ന്ന് കൂടുതല്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എലത്തൂര്‍ സംഭവം അട്ടിമറിയാണെന്നാണെന്ന് സംശയിക്കുന്നു. കൃത്യമായ ചിത്രം രണ്ടു മൂന്ന് ദിവസത്തിനകം പുറത്തു വരുമെന്നും നേരത്തെയും വടക്കന്‍ മലബാറില്‍ അട്ടിമറി ശ്രമങ്ങള്‍ നടന്നു എന്ന സംശയം ഉണ്ടെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.