സംസ്ഥാനത്ത് ഇന്നലെ എട്ടു ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചു; ഇന്നും മഴ സാധ്യത
1 min readതിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചു.
ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വ്യാപക മഴ ലഭിച്ചു. ഇടുക്കി ജില്ലയില്‍ കോവില്‍ക്കടവ് (20.5മിമീ), മൂന്നാര്‍ (8.5), പീരുമേട്(7.0), ഉടുമ്പന്നൂര്‍(10.0), പെരിഞ്ഞംകുട്ടി(5.5), വട്ടവട(12.0), പത്തനംതിട്ട ജില്ല: ളാഹ ( 6.5), റാന്നി (5.5), സീതത്തോട്(8.5), വെങ്കുറുഞ്ഞി (12.0).
വേനല്‍ മഴയെ തുടര്‍ന്നു സംസ്ഥാനത്തെ താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ മൂന്നു കേന്ദ്രങ്ങള്‍ :കണ്ണൂര്‍ വിമാനത്താവളം (38.5), മലമ്പുഴ ഡാം (38.1), കണ്ണൂര്‍ ചെമ്പേരി (38.1.
കോട്ടയം ജില്ലയില്‍ ചൂട് ഗണ്യമായി കുറഞ്ഞു. കൂടിയ താപനിലയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസിലധികം കുറവുണ്ടായി. ഇന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ ഒഴികെ മറ്റെല്ലായിടത്തും വേനല്‍മഴ സാധ്യത പ്രവചിക്കുന്നു.