സിഡ്‌കോയുടെ അഞ്ചേകാല്‍ കോടിയുടെ ആസ്തി ഇഡി കണ്ടുകെട്ടി

1 min read

തിരുവനന്തപുരം : സിഡ്‌കോയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അഞ്ചേകാല്‍ കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. ടെലികോം സിറ്റി പദ്ധതിയുടെ മറവില്‍ നടന്ന മണല്‍ക്കടത്തിലാണു ഇഡിയുടെ നടപടി. തിരുവനന്തപുരം മേനംകുളത്തെ പദ്ധതി പ്രദേശത്തുനിന്ന് 60 കോടിയുടെ മണല്‍ കടത്തിയെന്നും ആറേമുക്കാല്‍ കോടി രൂപയുടെ അഴിമതി നടന്നുവെന്നും ഇഡി വ്യക്തമാക്കി.

മണല്‍വാരല്‍ അഴിമതിയുമായി ബന്ധപ്പെട്ട് 11കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. കേസില്‍ സിഡ്‌കോ മുന്‍ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു.

കൊച്ചി ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. നിരവധി അഴിമതിക്കേസുകളില്‍ ആരോപണവിധേയനാണ് സജി ബഷീര്‍. ആരോപണങ്ങളെത്തുടര്‍ന്ന് ഇയാളെ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.