മണൽക്കടത്ത്: സിഡ്‌കോയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

1 min read


തിരുവനന്തപുരം : സിഡ്‌കോയുടെ അഞ്ചേകാൽ കോടി രൂപ വില വരുന്ന സ്വത്ത് കണ്ടു കെട്ടി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ടെലികോം സിറ്റി പദ്ധതിയുടെ മറവിൽ നടന്ന മടൽക്കടത്തിലാണ് ഇഡിയുടെ നടപടി. തിരുവനന്തപുരം മേനംകുളത്തെ പദ്ധതി പ്രദേശത്തു നിന്നും 60 കോടിയുടെ മണൽ കടത്തിയെന്നും ആറേകാൽ കോടിയുടെ അഴിമതി നടന്നുവെന്നും ഇഡി വ്യക്തമാക്കുന്നു.
മേനംകുളത്തെ മണൽ വാരൽ അഴിമതിയിൽ 11 കോടിയുടെ നഷ്ടമുണ്ടായെന്ന് ഇഡി കണ്ടെത്തിയിരുന്നു. കേസിൽ സിഡ്‌കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു. 15 വിജിലൻസ് കേസുകളിൽ സജി ബഷീറിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ഇതിനെത്തുടർന്ന് സർക്കാർ ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.