സ്റ്റാലിന് വീണ്ടുംതിരിച്ചടി ; മന്ത്രി പൊന്മുടിയുടെ 42 കോടി ഇ.ഡി. മരവിപ്പിച്ചു
1 min readഇ.ഡി പിടിച്ചെടുത്തത് 81.7ലക്ഷം രൂപയുടെ നോട്ട്, മന്ത്രി പൊന്മുടി കുരുക്കില്‍
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് വീണ്ടും തിരിച്ചടി. തന്റെ മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയും സാമ്പത്തിക കുറ്റത്തിന് അകത്തായി. ബംഗളൂരുവില്‍ സ്റ്റാലിന്‍ പ്രതിപക്ഷ സഖ്യയോഗത്തില്‍ പങ്കെടുക്കുമ്പോള്‍ സ്റ്റാലിന്റെ രണ്ടാമത്തെ മന്ത്രിയും ഇ.ഡിയുടെ വലയില്‍ കുടുങ്ങുകയായിരുന്നു. തമിഴ് നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയും മകനും ഡി.എം.കെ എം.പിയുമായ ഗൗതം സിംഗമണിയുമാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്. നേരത്തെ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയും ഇ.ഡിയുടെ പിടിയിലായിരുന്നു.
പൊന്മുടിയുടെ പക്കല്‍ നിന്ന ് കണക്കില്‍ പെടാത്ത 81.7 ലക്ഷം രൂപയാണ് ഇ.ഡി. പിടികൂടിയത്. മന്ത്രിയുടെയും മകന്റെയും 41.9 കോടിയുടെ സ്ഥിര നിക്ഷേപം ഇ.ഡി മരവിപ്പിക്കുകയും ചെയ്തു. 2007 മുതല്‍ 2011 വരെ തമിഴ് നാട്ടില്‍ ഖനവകുപ്പ് മന്ത്രിയായിരിക്കേ മണ്ണ് ഖനനത്തിന് മകനും ബന്ധുക്കള്‍ക്കും അന്യായമായി ലൈസന്‍സ് നല്‍കിയത് സംബന്ധിച്ച കേസുമുണ്ട്. മണ്ണ് ഖനനത്തിലൂുടെ കിട്ടിയ പണമാണ് ബിനാമി അക്കൗണ്ടുകളിലായി നിക്ഷേപിച്ചതെന്ന് ഇ.ഡി പറയുന്നു. ഇന്ത്യോനേഷ്യയിലും യു.എ.ഇയിലും ഇവര്‍ക്ക് ബിസിനസ്സ് ഉണ്ട്. ഇന്ത്യോനേഷ്യയില്‍ പി.ടി. എക്‌സല്‍ മെന്‍ജി്ന്‍ഡോ എന്ന ്‌പേരിലും യു.എ.ഇയില്‍ യൂണിവേഴ്‌സല്‍ ബിസിനസ്സ് വെന്‍ച്വേഴ്‌സ് എന്ന പേരിലുമാണ് ബിസിനസ്സ് ഉള്ളത്. ഇന്തോനേഷ്യന്‍ കമ്പനി വാങ്ങിയത് 41.57ലക്ഷം രൂപയ്ക്കാണ് .അത് 2022 ല്‍ വില്‍ക്കുമ്പോള്‍ 100 കോടി രൂപയാണ് കിട്ടിയത്.
കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നല്‍കുന്ന പ്രമുഖനാണ് സ്റ്റാലിന്‍. നേരത്തെ തന്നെ ഇ.ഡിക്കെതിരായും സി.ബി.ഐക്കെതിരായും സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയിരുന്നു. അഴിമതി ക്കേസില്‍ മന്ത്രി സെന്തില്‍ ബാലാജി ജയിലിലായിട്ടും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കാന്‍ സ്റ്റാലിന്‍ തയ്യാറായിരുന്നില്ല. എ.ഐ.ഡി.എം.കെ മന്ത്രിസഭയിലെ മന്ത്രിയായിരിക്കേ ബാലാജി അഴിമതി നടത്തിയ കേസിലാണ് ഇ.ഡി. പിടികൂടിയത്. അന്ന് പ്രതിപക്ഷത്തായിരുന്ന സ്റ്റാലിന്‍ ബാലാജിക്കെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്നു. ഇപ്പോള്‍ ബാലാജിയെ ന്യായീകരിക്കുന്നതും സ്റ്റാലിന് വിനയായി.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ദേശീയ പ്രതിപക്ഷ സഖ്യം അഴിമതിക്കാരുടെ മുന്നണിയാണെന്ന് ബി.ജെ.പി വാദം ശക്തിപ്പെടുത്തുന്നതാണ് ബാലാജിയുടെും പൊന്മുടിയുടെയും പേരിലുളള കേസുകള്‍