ഈസ്റ്ററിന് വീടുകളിലെത്തി പ്രധാനമന്ത്രിയുടെ സ്‌നേഹസന്ദേശം കൈമാറി കേരളത്തിലെ ബിജെപി പ്രവർത്തകർ, മോദി ഭരണം ക്രൈസ്തവ സമൂഹത്തിന് വിശ്വാസവും പ്രതീക്ഷയും വർദ്ധിപ്പിച്ചുവെന്ന് കെ.സുരേന്ദ്രൻ

1 min read

ജില്ലകളിൽ ജില്ലാ അധ്യക്ഷൻമാരുടെയും മണ്ഡലം പ്രസിഡണ്ടുമാരുടെയും നേതൃത്വത്തിലായിരുന്നു സമ്പർക്കം.

തിരുവനന്തപുരം : ഈസ്റ്റർ ദിനത്തിൽ കേരളത്തിലെ ക്രൈസ്തവ വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്‌നേഹസന്ദേശവുമായി ബിജെപി പ്രവർത്തകർ. ക്രൈസ്തവ വീടുകളിൽ സമ്പർക്കം നടത്തിയ പ്രവർത്തകർ ഈസ്റ്റർ ആശംസ അറിയിക്കുകയും പ്രധാനമന്ത്രിയുടെ സ്‌നേഹ സന്ദേശം കൈമാറുകയും ചെയ്തു. കോഴിക്കോട് കർഷകനായ റോഷൻ കൈനടിയുടെ വീട്ടിൽ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഈസ്റ്റർ ദിനത്തിലെ സമ്പർക്ക പരിപാടി തുടങ്ങിയത്.
ജില്ലകളിൽ ജില്ലാ അധ്യക്ഷൻമാരുടെയും മണ്ഡലം പ്രസിഡണ്ടുമാരുടെയും നേതൃത്വത്തിലായിരുന്നു സമ്പർക്കം. പോയിടത്തെല്ലാം അത്ഭുതകരമായ മാറ്റമാണ് കാണാൻ കഴിഞ്ഞത് എന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. നരേന്ദ്രമോദിയുടെ ഭരണത്തിൽ വലിയ വിശ്വാസവും പ്രതീക്ഷയും സമൂഹത്തിനാകെ ഉണ്ടായിരിക്കുന്നു. സഭാ നേതൃത്വത്തിൽ മാത്രമല്ല, സാധാരണക്കാരിലും ഈ പ്രതീക്ഷ കാണാൻ കഴിയുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങൾക്ക് വലിയ ആധിപത്യമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും സൽഭരണത്തിന്റെ മാതൃക അവർ കണ്ടു കഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലും അതുപോലൊരു വികസനം വരണമെങ്കിൽ മോദിയുടെ നേതൃത്വം കേരളത്തിലും ഉണ്ടാകണമെന്ന തിരിച്ചറിവ് ക്രിസ്ത്യൻ സമൂഹത്തിനാകെ ഉണ്ടായിരിക്കുന്നുവെന്നു വേണം മനസ്സിലാക്കാൻ എന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
‘മോദിയുടെ ഭരണം ക്രൈസ്തവ സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്. തെറ്റിദ്ധാരണ പരത്താനും കുപ്രചാരണം നടത്തി ന്യൂനപക്ഷങ്ങളെ വശീകരിക്കാനുമുള്ള ഇടത്, വലത് മുന്നണികളുടെ പതിറ്റാണ്ടുകൾ നീണ്ട പരിശ്രമം ഇവിടെ തകരും. കേരളത്തിലെ ന്യൂനപക്ഷം യോജിപ്പിന്റെ മേഖല കണ്ടെത്തി വികസനത്തിന്റെ കാര്യത്തിലും മുന്നോട്ടുവരണമെന്നാണ് ബിജെപിയുടെ താൽപര്യം’ – കെ.സുരേന്ദ്രൻ അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.