ജനജീവിതം സുഗമമാക്കുന്നതായിരുന്നു ഓരോ ബജറ്റും- പ്രധാനമന്ത്രി നരേന്ദ്രമോദി

1 min read

ന്യൂഡൽഹി : സർക്കാരും ജനങ്ങളും തമ്മിലുള്ള വിശ്വാസമില്ലായ്മ അടിമത്ത മനോഭാവത്തിന്റെ ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ വർഷങ്ങളിലെ ഓരോ ബജറ്റും സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനജീവിതം സുഗമമാക്കുന്നതിന് ഊന്നൽ നൽകിയിട്ടുണ്ട്. ‘സാങ്കേതികവിദ്യയിലൂടെ ജീവിതം സുഗമമാക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ അവസരങ്ങൾക്കുള്ള ഉത്തേജകമായാണ് ഇന്ന് ജനങ്ങൾ സർക്കാരിനെ കാണുന്നത്. സാങ്കേതികവിദ്യ ഇതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഡിജിറ്റൽ വിപ്ലവത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ ജനങ്ങളിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം, ഞങ്ങൾ ഇന്ത്യയിൽ ആധുനിക ഡിജിറ്റൽ സൗകര്യങ്ങൾ സൃഷ്ടിക്കുന്നു. ആളുകൾക്ക് അവരുടെ കാഴ്ചപ്പാടുകൾ സർക്കാരിനെ അറിയിക്കാനും പ്രതിവിധി കാണാനും കഴിയുന്നു. സർക്കാരിന്റെ നയങ്ങളുടെയും തീരുമാനങ്ങളുടെയും ഗുണപരമായ ഫലം എല്ലായിടത്തു ദൃശ്യമാകുന്നു.
ഒരു രാജ്യം, ഒരു റേഷൻ കാർഡ്, ജൻധൻ അക്കൗണ്ടുകൾ, ആരോഗ്യസേതു, കോവിൻ ആപ്പുകൾ, റയിൽവേ റിസർവേഷൻ, പൊതുജനസേവന കേന്ദ്രങ്ങൾ ഗുണപരമായ ഫലങ്ങളാണ്. ഈ തീരുമാനങ്ങളിലൂടെ കേന്ദ്ര സർക്കാർ ജനങ്ങളുടെ ജീവിതം സുഗമമാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.