ഈസ്റ്ററിന് മത്സ്യമാംസാദികൾക്കൊപ്പം മൊബൈലും സീരിയലുകളും ഉപേക്ഷിക്കണം:കോതമംഗലം രൂപത

1 min read

കൊച്ചി: ഈസ്റ്ററിന് മത്സ്യമാംസാദികൾ മാത്രമല്ല മൊബൈലും സീരിയലുകളും ഉപേക്ഷിക്കണമെന്ന്‌ കോതമംഗലം രൂപത ബിഷപ്പ്‌ ജോർജ് മഠത്തിക്കണ്ടത്തിൽ. പഴയ രീതികൾ മാത്രം പിന്തുടർന്നാൽ പോര. തലമുറകൾ മാറുമ്പോൾ നോമ്പും കാലികപ്രസക്തമാകണം.
ഏറെ ഇഷ്ടമുള്ള കാര്യങ്ങൾ ഒഴിവാക്കിയാണ്‌ നോമ്പ് ആചരിക്കേണ്ടത്. ഇപ്പോൾ 50 ദിവസം നീളുന്ന വലിയ നോമ്പ് ആചരിക്കുകയാണ് വിശ്വാസി സമൂഹം. മൊബൈലിനോടോ സീരിയലിനോടോ ഉള്ള ഇഷ്ടം കുറയ്ക്കാൻ അവ ഉപേക്ഷിക്കുകയോ ഉപയോഗം പരിമിതപ്പെടുത്തുകയോ വേണം. കുടുംബങ്ങളുടെയും നാടിന്റെയും നൻമയ്ക്ക് അനുഗ്രഹീതമാകും ഈ നോമ്പെന്നും വിശ്വാസികൾക്കുള്ള സന്ദേശത്തിൽ ബിഷപ്പ്‌ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.