റിസോര്‍ട്ടിലെ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് നല്‍കി, പീഡിപ്പിച്ചു; യുവതിയുടെ പരാതി
1 min read
കൊല്‍ക്കത്ത: പാര്‍ട്ടിക്കിടെ യുവതിയെ ലൈം?ഗികമായി പീഡിപ്പിച്ച കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയുടെ കിഴക്കന്‍ പ്രദേശമായ രജര്‍ഹട്ടിലാണ് സംഭവം. നവംബര്‍ ഒമ്പതിന് ഒരു റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിക്കിടെ നാല് പേര്‍ തന്നെ ഉപദ്രവിച്ചെന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഒരു സുഹൃത്തിനൊപ്പമാണ് യുവതി റിസോര്‍ട്ടില്‍ പാര്‍ട്ടിക്കെത്തിയത്. രാത്രി 10 മണി വരെ യുവതി അവിടെ ഉണ്ടായിരുന്നു. അവിടെവച്ച് നാല് പേരില്‍ നിന്ന് തനിക്ക് ലൈം?ഗികോപദ്രവം നേരിട്ടു എന്നാണ് യുവതിയുടെ പരാതി. ന?ഗരത്തിലെ ഐടി ഹബ്ബുകള്‍ക്ക് പ്രസിദ്ധമായ സ്ഥലമാണ് രജര്‍ഹട്ട്. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് തെരച്ചില്‍ നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. തനിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു പീഡനമെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.