വിജയന്‍  വരുന്നതിനാല്‍ ഡ്രോണ്‍ വില്‍ക്കരുതെന്ന്

1 min read

 മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സില്‍ പങ്കെടുക്കുന്ന ആളുകളുടെ ജീവന് ഭീഷണി ഉണ്ടാകുമെന്നതിനാല്‍  വലിയ തുറ സ്വദേശി എറിക് സ്റ്റീഫനോ കൂട്ടാളികള്‍ക്കോ ഡ്രോണ്‍ വില്‍ക്കുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്യരുതെന്ന് ബാംഗ്ലൂരിലെ  ഏക്വിനോക്‌സ് ഡ്രോണ്‍ കമ്പനിക്ക് വലിയതുറ പൊലീസിന്റെ മുന്നറിയിപ്പ്. ഡ്രോണിനായി എറിക് കമ്പനിയെ സമീപിച്ചിട്ടുണ്ടെന്ന് വിശ്വാസ്യയോഗ്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന്ും ഡ്രോണ്‍ നല്‍കിയാല്‍ വിവരമറിയുമെന്നാണ് ഭീഷണി.

 ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍.എസ്.യുവിന്റെ സെക്രട്ടറി കൂടിയായ എറിക്കിനെ ചൊവ്വാഴ്ച രാത്രി വീട്ടിലെത്തി അറസ്റ്റ് ചെയ്തു.  അതേ സമയം തിരുവനന്തപുരത്തെ ക്യ്ാമ്പസുകളില്‍ കെ.എസ്. യു പരിപാടി ചിത്രീകരിക്കാനാണ് ഡ്രോണുമായി ബന്ധപ്പെട്ട വിവരം തിരക്കിയതെന്നാണ് എറിക്ക് പറഞ്ഞത്. ഏതായാലും പിണറായിവിജയന്‍ നവകേരള സദസ്സുമായി യാത്ര തുടങ്ങിയ ഉടനെ കേരള പോലീസ് തൂണിലും തുരുമ്പിലും എതിരാളിയെ തിരയുകയാണ്. നാരായണ നമ: എന്നതിന് പകരം ഹിരണ്യായ നമ എന്ന് പറയിച്ച ഹിരണ്യകശിപുവിനെ പ്പോലെ കറുപ്പിനെ ഭയന്ന വിജയന്‍ ഇപ്പോള്‍ ഡ്രോണിനെയും ഭയക്കുകയാണ്.  ഇനി ഏത് ചുമരിനകത്തുനിന്നാണാവോ നരസിംഹം പുറത്തേക്ക് ചാടുക.  

Related posts:

Leave a Reply

Your email address will not be published.