സമരം പിന്‍വലിച്ച് ഡോക്ടര്‍മാര്‍, പക്ഷേ വിഐപികള്‍ക്ക് അകമ്പടി ഡ്യൂട്ടിപോകില്ല
1 min read
ആക്രമിക്കപ്പെടേണ്ടവരല്ലഡോക്ടര്മാര്, നഷ്ടപ്പെട്ടത് നാടിന്റെ സമ്പത്ത്
ഡോ.വന്ദനാദാസിന്റെ മരണത്തെ തുടര്ന്ന്ഡോക്ടര്മാര് നടത്തി വന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി നടത്തിയ ഉന്നതതലയോഗത്തിലെ തീരുമാനങ്ങളെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ തൊഴിലിടങ്ങളിലെ സുരക്ഷ പൂര്‍ണമായും ഉറപ്പാക്കുന്നതു വരെ വിഐപികളുടെ അകമ്പടി ഡ്യൂട്ടിയില്‍ നിന്ന് വിട്ടു നില്ക്കാനാണ്ഡോക്ടര്മാര് തീരുമാനിച്ചിരിക്കുന്നത്. ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക, പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമയബന്ധിതമായ നടപ്പാക്കിയില്ലെങ്കില്‍ തുടര്‍ സമരങ്ങളുമായി മുന്നോട്ടുപോകും.
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തില്‍ ആവശ്യമായഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കും. നിലവിലുള്ള നിയമത്തില്‍ ആരോഗ്യ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നിര്‍വചനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍, ശിക്ഷകള്‍ തുടങ്ങിയവയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തും. ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി പ്രവര്‍ത്തിക്കും. ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സുരക്ഷ ഉറപ്പു വരുത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്ക്നേതൃത്വം നല്‍കും. ഇവയൊക്കെയാണ്യോഗതീരുമാനങ്ങള്.
തീരുമാനങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്തിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകാനാണ്ഡോക്ടര്മാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് വിഐപി.കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അകമ്പടി ഡ്യൂട്ടി ഒഴിവാക്കുന്നത്.ഡോക്ടര്‍മാരുടെ സംഘടനകളുടെ വളരെക്കാലമായുള്ള ആവശ്യങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിച്ചിരിക്കുന്നത്. അതിന് ഒരു യുവഡോക്ടറുടെ രക്തസാക്ഷിത്വംവേണ്ടി വന്നു എന്നത്വേദനാജനകമാണ്. ആശുപത്രികള്ക്കുംഡോക്ടര്മാര്ക്കുംനേരെയുള്ള ആക്രമണം തുടര്‍ക്കഥയായിട്ടും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ തുടര്‍ന്നു വന്നിരുന്നത്.ഡോക്ടര്‍മാര്‍ തല്ലു കൊള്ളണ്ടവരാണ് എന്ന രീതിയിലുള്ള പത്തനാപുരം എംഎല്‍എ ഗണേഷ്കുമാറിന്റെ പ്രസ്താവനയുംഡോക്ടര്മാര്ക്കിടയില് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനെതിരെ ചെറുവിരലനക്കാന്‍പോലും തയ്യാറാവാത്ത മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് നമുക്കുള്ളത്്.ഡോ.വന്ദനാദാസിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രതിഷേധം രൂക്ഷമായതോടെയാണ് പരിഷ്കരണങ്ങളും നടപടികളുമായി ഭരണകൂടം രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇവയൊന്നുംഡോക്ടര് വന്ദനയുടെ ജീവന് പകരമാവില്ല. ഏക മകള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീരിന് പരിഹാരമാവില്ല. നഷ്ടപ്പെട്ട ജീവന് തിരിച്ചു പിടിക്കാന്‍ ഈ തീരുമാനങ്ങള്‍ക്കൊന്നും സാധ്യമല്ലെന്നോര്ക്കുക. നാടിന് സമ്പത്താവേണ്ടിയിരുന്ന ഒരുഡോക്ടറെയാണ് നമുക്ക് നഷടപ്പെട്ടത്. വൈകി വരുന്ന നീതി, നീതിനിഷേധമാണെന്ന് ഭരണകൂടം ഓര്‍ക്കണം. ഓര്‍ത്താല്‍ നന്ന്.