ക്രിസ്മസ്, ന്യൂയര്‍ കേക്കുകളുണ്ടാക്കി വില്‍ക്കുന്നോ? ശ്രദ്ധിച്ചില്ലെങ്കില്‍പിടി വീഴും

1 min read

  ക്രിസ്മസ്, ന്യൂ ഇയര്‍ പ്രമാണിച്ച് ലൈസന്‍സില്ലാതെ കേക്കും മറ്റ് പലഹാരങ്ങളും ഉണ്ടാക്കി വില്‍ക്കാനൊരുങ്ങുകയാണോ നിങ്ങള്‍? ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ തുക പിഴ നല്‍കേണ്ടി വരും. ഭക്ഷ്യ വസ്തുക്കള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നതിന് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ലൈസന്‍സില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ ഉണ്ടാക്കി വില്ക്കുന്നത് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം സെക്ഷന്‍ 63 പ്രകാരം, 10 ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ഇത്തരക്കാരെ പിടികൂടാന്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്…

 ഒരു വര്‍ഷത്തെ രജിസ്ട്രേഷന്‍ ഫീസ് 100 രൂപ. 500 രൂപ അടച്ച് അഞ്ച് വര്‍ഷത്തേക്കും രജിസ്റ്റര്‍ ചെയ്യാം. രേഖയായി ആധാറും ഫോട്ടോയും മാത്രം മതി. പോര്‍ട്ടല്‍ വഴിയോ അക്ഷയ സെന്ററുകള്‍ വഴിയോ അപേക്ഷിക്കാം. ഏഴ് ദിവസത്തിനുളളില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ ലൈനായി ലഭിക്കും.

നിയമപരമായ ഫുഡ് അഡിറ്റീവുകളേ കേക്ക് നിര്‍മ്മാണത്തിന് ഉപയോഗിക്കാവൂ. ബെന്‍സോയിക് ആസിഡ്, സോര്‍ബിക് ആസിഡ് മുതലായ പ്രിസര്‍വേറ്റീവ്സ് ഒരു കിലോ കേക്കില്‍ ഒരു ഗ്രാമിലധികം ചേര്‍ക്കുന്നത് നിയമ വിരുദ്ധമാണ്. ലേബല്‍ വിവരങ്ങള്‍ ഉള്ള, കാലാവധി രേഖപ്പെടുത്തിയ ഭക്ഷണ സാധനങ്ങള്‍ മാത്രമേ  ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കാവൂ. വഴിയോരക്കച്ചവടക്കാരും ഉന്ത് വണ്ടിയില്‍ വില്‍പന നടത്തുന്നവരും, പിക്കപ്പ് ആട്ടോയില്‍ മത്സ്യ കച്ചവടം നടത്തുന്നവരുമെല്ലാം ഭക്ഷ്യസുരക്ഷാനിയമപ്രകാരം ലൈസന്‍സ് എടുക്കേണ്ടതാണ്.

Related posts:

Leave a Reply

Your email address will not be published.