സി.പി.എം നേതാക്കള്‍ക്ക് മാനമില്ലേ

1 min read

മാനനഷ്ടക്കേസ് കൊടുക്കാന്‍  ഒരു വര്‍ഷം മുമ്പ് പാര്‍ട്ടി  അനുവാദം നല്‍കിയിട്ടും സി.പി.എം നേതാക്കള്‍ മാനനഷ്ടക്കേസ് കൊടുത്തില്ല.  മുന്‍ മന്ത്രിമാരായ കടകം പള്ളി സുരേന്ദ്രന്‍,തോമസ് ഐസക്ക്, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ മോശമായി പെരുമാറി എന്നായിരുന്നു കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളും  സ്വപ്‌ന ഉന്നയിച്ചിരുന്നു. മാനഷ്ടക്കേസു കൊടുക്കാന്‍ ഇവരെ വെല്ലുവിളിച്ച സ്വപ്‌ന സുരേഷ് വേണമെങ്കില്‍ തെളിവ് ഹാജരാക്കാമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങളും സ്വപ്‌ന പുറത്തുവിട്ടിരുന്നു. ആരോപണങ്ങള്‍ക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി വേണമെന്നാണ് നേതാക്കള്‍ ആദ്യം പറഞ്ഞത്.മാനനഷ്ടക്കേസ് നല്‍കാന്‍ പാര്‍ട്ടി അനുമതി നല്‍കിയതായി  പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിട്ട് ഒരു വര്‍ഷമായി.  ഒരു വക്കീല്‍ നോട്ടീസ് പോലും ഒരു നേതാവും സ്വപ്‌നയ്‌ക്കെതിരെ  അയച്ചിട്ടില്ല. ഇവര്‌ക്കൊന്നും മാനമില്ലേ?

Related posts:

Leave a Reply

Your email address will not be published.