കേരളത്തിലെ കോണ്‍ഗ്രസിന്റെ രക്ഷകനായി ഡി.കെ.ശിവകുമാര്‍ ഇറങ്ങുന്നു
1 min readകര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ചാണക്യന്‍ തൃശൂരില്‍ യൂത്ത് കോ
ണ്‍ഗ്രസ് സമ്മേളനത്തില്‍
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ കേരളത്തിലേക്ക് വരുന്നു. തൃശൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ശിവകുമാര്‍ വരുന്നത്. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മളനത്തില്‍ പങ്കെടുക്കുന്നതിനാണ് ഡി.കെ എത്തുന്നത്. ഒരു കോണ്‍ഗ്രസ് നേതാവ് യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ എന്ത് അത്ഭുതമാണ് ഉള്ളത് ? അത് സ്വാഭാവികമല്ലേ എന്ന ചോദ്യം ഉയരാം.
എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പ്രചാരണത്തിനായോ മറ്റെന്തെങ്കിലും സമ്മേളനങ്ങള്‍ക്കോപരിപാടികള്‍ക്കോ ആയി ഡി കെ ഇതുവരെ വന്നിട്ടില്ല. കൊണ്ടുവരാന്‍ കേരളത്തിലെ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം. എന്നാല്‍ പഴയ ഡികെയല്ല ഇപ്പോഴുള്ളത്. ഡി കെ ആരാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ഡി കെ എന്ന രാഷ്ട്രീയ ചാണക്യന് പുതിയ മാനങ്ങള്‍ നല്‍കിയിരിക്കുന്നു. തകര്‍ന്നു തരിപ്പണമായ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കി കര്‍ണാടക പിടിച്ചെടുത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. പൊതു ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന മറ്റൊരു നേതാവും ഇന്ന് കോണ്‍ഗ്രസിലില്ല. രാഹുല്‍ ഗാന്ധിയുടെ വ്യക്തി പ്രഭാവം കൊണ്ട് ആളു കൂടുമെന്നല്ലാതെ അത് വോട്ടാക്കി മാറ്റാന്‍ കഴിയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. ഇവിടെയാണ് എന്തുകൊണ്ട് ഡി.കെ എന്ന ചോദ്യം പ്രസക്തമാക്കുന്നത്.
കോടീശ്വരന്‍ കൂടിയാണ് ഡി.കെ. ശിവകുമാര്‍. യൂത്ത് കോണ്‍ഗ്രസിലൂടെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതൃ നിരയിലെത്തി. ഇപ്പോള്‍് കര്
ണാടക പി.സി.സി പ്രസിഡന്റുകൂടിയാണ്. മുഖ്യമന്ത്രിയാകാന്‍ കൊതിച്ച ഡി.കെ. അതിന് കഴിയാതെ വന്നപ്പോള്‍ പിണങ്ങുമെന്ന് കരുതിയതാണ്. ഒടുവില്‍് വഴങ്ങി. കോണ്‍ഗ്രസ് എം.എല്‍.എ മാരെ ബി.ജെ.പി റാഞ്ചുമോ എന്ന് ഭയന്ന് പല സംസ്ഥാനങ്ങളിലുമായി റിസോര്‍ട്ടുകളിലൊളിപ്പിച്ച് എതിരാളികളുടെ ദൗത്യം പൊളിക്കാന്‍ കഴിവുള്ള നേതാവാണ്. കര്‍ണാടകത്തിലെ പ്രബല സമുദായമായ വൊക്കലിംഗക്കാരുടെ ശക്തമായ പിന്തുണയും ശിവകുമാറിനുണ്ട്. പക്ഷേ അഴിമതി ആരോപണങ്ങള്‍ മൂലം 40 ദിവസം ഇ.ഡി അദ്ദേഹത്തെ ജയിലിലാക്കി. ഇപ്പോഴും അന്വേഷണം നടക്കുന്നേയുള്ളൂ.
എന്നാലും ശിവകുമാര്‍ കരുത്തനാണ്. ഫീല്‍്ഡിലിറങ്ങി നന്നായി കളിക്കാനറിയാം.
ആ ശിവകുമാറിന്റെ പ്രതിച്ഛായ കേരളത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമോ എന്ന ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.
കര്‍ണാടകത്തിലെ വിജയം കേരളത്തിലെ കോണ്‍ഗ്രസിന് അല്പം ആശ്വാസം നല്‍കുന്നുണ്ട്. കര്‍ണാടകത്തിലെ പ്രമുഖ നേതാവിനെ കൊണ്ടുവന്ന് അത് ഒന്നുകൂടി ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കേരളത്തില്‍ സാധാരണ ഗതിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്ര്‌സിന് ജയിക്കേണ്ടതായിരുന്നു. എ്ന്നാല്‍ പതിവിന് വിപരീതമായി ഭരണ തുടരച്ച ഉണ്ടായി. മത ന്യൂനപക്ഷം പ്രത്യേകിച്ച് മു,സ്ലിം വോട്ടില്‍ നല്ലൊരു പങ്ക് യു.ഡി.എഫില്‍ നിന്നകന്നു. ഇടതുപക്ഷത്തേക്ക് പോയി. കോണ്‍ഗ്രസിലെ മഹാരഥന്മാര്‍ക്ക് പകരം പുതിയ നേതൃത്വമാണ് ഉള്ളത്.
കേരളത്തിലെ കോണ്‍ഗ്രസിന് അടുത്ത തെരഞ്ഞെടുപ്പില്‍ എങ്കിലും ഉയിര്‍ത്തെഴുന്നേറ്റ മതിയാകൂ. ശക്തനായ ഒരു നേതാവിന്റെ സാന്നിധ്യം അതിനാവശ്യവുമാണ്. കെ പി സി സി പ്രസിഡണ്ട് കെ.സുധാകരനോ, പ്രതിപക്ഷ നേതാവ് വീഡി സതീശനോ അതിനുള്ള പ്രാപ്തിയില്ല. അവരിപ്പോള്‍ തങ്ങളുടെ രക്ഷകനായി കാണുന്നത് ഡി.കെ.ശിവകുമാറിനെയാണ്. അദ്ദേഹത്തിന്റെ ചാണക്യ തന്ത്രവും വ്യക്തി പ്രഭാവവും കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നവര്‍ തിരിച്ചറിയുന്നു. അതിന്റെ ആദ്യ പടിയായാണ് യൂത്ത് കോണ്‍ഗ്രസ് വേദിയിലേക്കുള്ള ഡി കെ യുടെ വരവ്. ക്രമേണ ഡികെയെ കേരളത്തിന്റെ താരപ്രചാരകനാക്കി മാറ്റും കോണ്‍ഗ്രസ് അതിനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ട്.
കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ഈ രീതി പരീക്ഷിക്കാന്‍ ദേശീയ പ്രസിഡണ്ട് ആലോചിക്കുന്നുണ്ട്. ഡി കെ യുടെ പരീക്ഷണശാലയായിരുന്നു കര്‍ണാടക . പക്ഷേ തനിക്ക് ഭീഷണിയായി ഉയര്‍ന്നുവരുന്ന ഡി.കെയെ രാഹുല്‍ ഗാന്ധി എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.