നവജാത ശിശുവിന്റെ മരണത്തില്‍ മനം നൊന്ത വീട്ടമ്മ മകനുമായി കിണറ്റില്‍ ചാടി മരിച്ചു
1 min readഇടുക്കി: നവജാത ശിശു അപ്രതീക്ഷിതമായി മരിച്ചതില്‍ മനംനൊന്ത് അമ്മ മൂത്ത മകനുമായി കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കൈതപ്പതാല്‍ സ്വദേശിനി ലിജി (38), മകന്‍ ബെന്‍ ടോം (7) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ കുട്ടി മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. ഇതിലുള്ള മന:പ്രയാസമായിരിക്കും ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.
ഇടുക്കി പൂപ്പാറയ്ക്ക് സമീപമുള്ള ലിജിയുടെ വീട്ടിലായിരുന്നു സംഭവം. രാവിലെ ബന്ധുക്കളെല്ലാം പള്ളിയില്‍ പോയ സമയത്ത് ലിജിയും മകനും മാത്രം വീട്ടില്‍ ബാക്കിയായി. ഈ സമയത്താണ് ലിജി ആത്മഹത്യ ചെയ്തത്.
പള്ളിയില്‍ പോയവര്‍ തിരിച്ചു വന്നപ്പോള്‍ വീട്ടില്‍ ആരെയും കണ്ടില്ല. തുടര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടത്.