സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യ ഷീബ അന്തരിച്ചു

1 min read

തിരുവനന്തപുരം : നര്‍ത്തകിയും ദൂരദര്‍ശനിലെ ആദ്യകാല അവതാരകയും എസ്ബിഐ ഉദ്യോഗസ്ഥയും ആയിരുന്ന ഷീബ (59) അന്തരിച്ചു. സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. കാന്‍സറിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തരയോടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് 3.30ന് ശാന്തികവാടത്തില്‍.
പറവൂര്‍ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയാണ്. ദൂരദര്‍ശനില്‍ അനൗണ്‍സറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്. ദൂരദര്‍ശനില്‍ മയില്‍പ്പീലി ജീവന്‍ ടിവിയില്‍ വീട്ടുകാര്യം എന്നീ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. പരസ്യസംവിധായകനും നിര്‍മ്മാതാവുമായ വിഷ്ണു, വിദ്യാര്‍ത്ഥിനിയായ ശിവൗാമി എന്നിവര്‍ മക്കളാണ്.  ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ.രാജഗോപാല്‍ ഭര്‍തൃപിതാവാണ്.

Related posts:

Leave a Reply

Your email address will not be published.