സംവിധായകന്‍ ലാല്‍ ജോസിന്റെ അമ്മ അന്തരിച്ചു, സംസ്‌കാരം തിങ്കളാഴ്ച

1 min read

സംവിധായകന്‍ ലാല്‍ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു. 83 വയസായിരുന്നു. ഒറ്റപ്പാലം എന്‍എസ്എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായിരുന്നു ലില്ലി ജോസ്. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയില്‍ വെച്ച് നടക്കുമെന്ന് ലാല്‍ ജോസ് അറിയിച്ചു.

സംവിധായകന്‍ ലാല്‍ ജോസിന്റെ അച്ഛന്‍ എം എം ജോസ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അന്തരിച്ചിരുന്നു. ഈസ്റ്റ് ഒറ്റപ്പാലം ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ അധ്യാപകനായിരുന്നു. ലിജു, ലിന്റോ എന്നിവരാണ് ലാല്‍ ജോസിന്റെ സഹോദരങ്ങള്‍. ലില്ലി ജോസിന്റെ മരണത്തില്‍ ലാല്‍ ജോസിന്റെ സുഹൃത്തുക്കള്‍ അനുശോചനം അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.