തീവ്ര ഇസ്ലാമിസ്റ്റ് കെ.ടി ജലിലിനെ അറസ്റ്റ് ചെയ്യണമെന്ന് രൂപതാ മുഖപത്രം
1 min read
ഇടതു വലതു മുന്നണികള്‍ ഇസ്ലാമിസ്റ്റുകളെ സഹായിക്കുന്നുവെന്ന് രൂപതാ മുഖപത്രം
മുന്‍ മന്ത്രിയും കെ.ടി.ജലീലിനെതിരെ ശക്തമായ വിമര്‍ശനവുമായ സീറോ മലബാര്‍ ഇരിങ്ങാലക്കുട രൂപത. രൂപതയുടെ മുഖപത്രമായ കേരളസഭയിലൂടെയാണ് കെ.ടി.ജലീലിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നത്. കടുത്ത ക്രൈസ്തവ വിരോധിയും തീവ്രവാദിയുമായാണ് കെ.ടി.ജലീലിനെ സഭാ മുഖപത്രം കേരള സഭ വിശേഷിപ്പിക്കുന്നത്. മുസ്ലീം വര്‍ഗീയതയെ ഇരുമുന്നണികളും പ്രോത്സാഹിപ്പിക്കുകയാണെന്നാണ് സഭയുടെ വിലയിരുത്തല്‍. തീവ്ര ഇസ്ലാമിക വാദികളുമായി കൂട്ടുകൂടന്ന കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടേത് കക്കുകളിയാണെന്നും പത്രം വിമര്‍ശിക്കുന്നു. ഇരുമുന്നണികളെയും വിമര്‍ശിക്കുന്ന മുഖപത്രം ബി.ജെ.പിയെ വിമര്‍ശിക്കുന്നില്ല. സഭാ വിശ്വാസികളുടെ വികാരമാണ് കേരളസഭയിലുടെ പുറത്തുവരുന്നതെന്ന് മുഖപത്രം പത്രാധിപര്‍ പറയുന്നു.
കര്‍ഷകരുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ ശേഷം അവരെ വഞ്ചിക്കുന്ന ഇടതുവലതു മുന്നണികളുടെ നടപടികള്‍ക്കെതിരെ ഗര്‍ജിച്ച തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎംകാരനായ കെ. ടി. ജലീലിനെ അറസ്റ്റ് ചെയ്യണമെന്നാണ് സഭയുടെ ആവശ്യം. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയുടെയും അതിന്റെ വിദ്യാര്‍ഥി സംഘടനയുടെയും അംഗമായിരുന്നിട്ടുള്ള ഇസ്ലാം മതസ്ഥനായ കെ. ടി. ജലീല്‍ പിണറായി സര്‍ക്കാരിലെ മുന്‍മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ പിന്നീട് നിരോധിക്കപ്പെട്ട സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മുവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യുടെ നേതാവായിരുന്നു കെ.ടി.ജലീല്‍. ഇക്കാര്യമാണ് സഭ ചൂണ്ടിക്കാട്ടിയത്. പിന്നീട് സിമി നിരോധിക്കപ്പട്ടു. പഴയ സിമിക്കാരാണ് പിന്നീട് പി.എഫ്.ഐ രൂപീകരിച്ചത്. പി.എഫ്.ഐയെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു.
റബറിനു 300 രൂപ നല്‍കുന്ന പാര്‍ട്ടി ഏതായാലും അവരെ കര്‍ഷകര്‍ തിരഞ്ഞെടുപ്പില്‍ തുണയ്ക്കുമെന്ന് മാര്‍ച്ച് 18നു കണ്ണൂര്‍ ജില്ലയിലെ ആലക്കോട് നടന്ന വന്‍കര്‍ഷക സംഗമത്തില്‍ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞതാണ് യുഡിഎഫ്, ഇടതുമുന്നണികളെ വിറളിപിടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് തങ്ങള്‍ പതിറ്റാണ്ടുകളായി കര്‍ഷകരോട് ചെയ്തുപോരുന്ന കൊടുംവഞ്ചനയെ ന്യായീകരിക്കാന്‍ പല തന്ത്രങ്ങളും അവര്‍ മാധ്യമങ്ങളിലൂടെ പയറ്റിനോക്കി. സിപിഎം നേതാവ് എം.എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവര്‍ ബിഷപ്പിന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്‌തെങ്കിലും അതൊന്നും പൊതുസമൂഹത്തിന്റെ മുന്നില്‍ വിലപ്പോയില്ല. അപ്പോഴാണു കടുത്ത ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുമുള്ള ജലീല്‍ രംഗത്തുവന്നത്.
റബറിനു 300 രൂപ അനുവദിച്ചാല്‍ തന്നെ അതുവാങ്ങാന്‍ പോകണമെങ്കില്‍ ബിഷപ്പിന്റെ ഉടലിനുമേല്‍ തല വേണമല്ലോയെന്നായിരുന്നു ജലീലിന്റെ ഭീഷണിയും വെല്ലുവിളിയും. തൊടുപുഴയില്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിലും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ലൗ ജിഹാദിനെപ്പറ്റി പറഞ്ഞപ്പോഴും ഭീഷണി മുഴക്കിയ നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള ജലീലിന്റെ വധഭീഷണി കേരളമെങ്ങും വന്‍ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിട്ടുള്ളതെന്ന് കേരളസഭ കുറ്റപ്പെടുത്തുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ അനുസരിച്ചു ജനങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വിഭാഗീയതയും വിതയ്ക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ നിര്‍ദേശിക്കുന്നുണ്ട്. അതുപോലെ വധഭീഷണി മുഴക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 506 വകുപ്പു പ്രകാരവും ജലീലിനെതിരെ കേസെടുക്കണമെന്നാണ് കേരളസഭ ആവശ്യപ്പെടുന്നത്. പിഴയും ഏഴു വര്‍ഷം വരെ തടവും കിട്ടാവുന്ന കുറ്റമാണ് വധഭീഷണി.
സ്വര്‍ണക്കടത്ത്, കള്ളക്കടത്ത്, ന്യൂനപക്ഷാവകാശ തട്ടിപ്പ്, സ്വജനപക്ഷപാതം തുടങ്ങിയ നിരവധി ഗുരുതര ആരോപണങ്ങള്‍ നേരിടുകയും അഴിമതിയുടെ പേരില്‍ ലോകായുക്ത വിധിയെ തുടര്‍ന്നു മന്ത്രി സ്ഥാനം തെറിക്കുകയും ചെയ്ത ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാരനായ സഖാവ് ജലീലിനെ ഇടതുമുന്നണി സംരക്ഷിക്കുകയാണെന്ന്ും രൂപത കുറ്റപ്പെടുത്തുന്നു.
മുസ്ലിം വിഭാഗത്തിന്റെ വോട്ട് അതിജീവനത്തിന് അത്യന്താപേക്ഷിതമായ യുഡിഎഫും ജലീലിനെതിരെ ഇതുവരെ മിണ്ടിയിട്ടില്ല. അതുപോലെത്തന്നെ കച്ചവടക്കണ്ണുള്ള ഒരു വിഭാഗം മാധ്യമങ്ങളും നിശ്ശബ്ദത പാലിക്കുകയാണ്. എല്‍ഡിഎഫിലും യുഡിഎഫിലും നുഴഞ്ഞുകയറിയിട്ടുള്ള ജലീലിനെപ്പോലെയുള്ള തീവ്ര ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാരെ കയറൂരിവിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ ക്രൈസ്തവ സമൂഹം സുരക്ഷിതരല്ലെന്ന് സമുദായ നേതാക്കള്‍ ചൂണ്ടിക്കാട്ടിയതായും രൂപത മുഖപത്രം പറയുന്നു.
എന്നാല്‍ കെ.ടി.ജലീലിന്റെ നിലപാട് മറ്റൊന്നാണ്. ജലീല്‍ നേരത്തെ പറഞ്ഞതിങ്ങനെ…
ഒരേസമയം സംഘികളുടെയും മുസംഘികളുടെയും കൃസംഘികളുടെയും എതിര്‍പ്പ് നേരിടേണ്ടി വരുന്ന പൊതുപ്രവര്‍ത്തകരാണ് ഇടതു ചേരിയിലുള്ളവര്‍. എല്ലാ മതവിഭാഗത്തിലുമുള്ള തീവ്ര നിലപാടുകളോടും അതിശക്തമായി ഇടതുപക്ഷക്കാര്‍ വിയോജിക്കുന്നുവെന്നതാണ് അതിന്റെ കാരണം. ബി.ജെ.പിയും, ആര്‍.എസ്.എസും ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും കാസയും ഒരുപോലെ കമ്മ്യൂണിസ്റ്റുകാരെയും കമ്യൂണിസ്റ്റ് സഹയാത്രികരെയും എതിര്‍ക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഇടതുപക്ഷ പ്രവര്‍ത്തകരും അനുഭാവികളും മാത്രം ഇന്ത്യയില്‍ നേരിടുന്ന പ്രത്യേക പ്രശ്‌നമാണിത്.
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോള്‍വാള്‍ക്കറുടെയും മൗലാനാ മൗദൂദിയുടെയും ചിന്താധാരകളെ വിശകലനം ചെയ്ത് ദേശാഭിമാനിയില്‍ ഞാന്‍ എഴുതിയ ലേഖനമാണ് ജമാഅത്തെ ഇസ്ലാമിയുടെ വ്യക്തിപരമായി എന്നോടുള്ള എതിര്‍പ്പിന്റെ ആധാരം.
ചില ക്രൈസ്തവ പുരോഹിതരുടെ ‘ബി.ജെ.പി പ്രേമവും’ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളും പച്ചയ്ക്ക് തുറന്നു കാട്ടിയത് കൃസംഘികളുടെ ഹാലിളക്കത്തിനും ഹേതുവായി.
ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ എന്നെ ‘ഭീകരവാദി’ എന്ന് വിളിച്ച് ആക്ഷേപിച്ചു. ഇന്‍വര്‍ട്ടഡ് കോമയില്‍ ഉപയോഗിച്ച ഒരു വാക്കിന്റെ പേരില്‍ എന്നെ രാജ്യദ്രോഹിയാക്കി നാടുകടത്താന്‍ അട്ടഹസിച്ചത് ബി.ജെ. പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ്.
ഗോപാലകൃഷ്ണന്‍ പറഞ്ഞതില്‍ സത്യത്തിന്റെ വല്ല അംശവുമുണ്ടെന്ന് അവര്‍ക്ക് ബോദ്ധ്യമുണ്ടെങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എന്നോ പരാതി നല്‍കുമായിരുന്നു.
ഒരു മുസ്ലിം പേരുള്ളയാളെ എന്തും സംഘികള്‍ക്ക് വിളിക്കാമെന്നത് മോദീ കാലത്ത് അവര്‍ക്ക് പതിച്ചു കിട്ടിയ ‘അവകാശമാണ്’. അതില്‍ പരിഭവത്തിന്റെ ആവശ്യമില്ല. വിദ്യാര്‍ത്ഥി ജീവിത കാലത്ത് മൂന്നു വര്‍ഷം നിയമാനുസൃതം അന്ന് പ്രവര്‍ത്തിച്ചിരുന്ന ‘സിമി’യുമായി സഹകരിച്ചു എന്ന കുറ്റത്തിനാണ് ‘ഭീകരവാദി’മുദ്ര എനിക്ക് ചാര്‍ത്തി നല്‍കിയതെങ്കില്‍ എന്നെക്കാള്‍ ആ പട്ടം ചേരുക സിമിയുടെ മുന്‍ ശൂറാ അംഗവും ലീഗിന്റെ ദേശീയ സെക്രട്ടറിയും എം.പിയുമായ അബ്ദുസ്സമദ് സമദാനിക്കാണ്. സിമിയുടെ ലേബലിലാണ് ഫറോക്ക് കോളേജില്‍ അദ്ദേഹം വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാനായത്. ഞങ്ങള്‍ രണ്ട് പേരും സിമിയോട് കലഹിച്ച് രാജിവെച്ച് പോന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സിമി നിരോധിക്കപ്പെടുന്നത്. ഭാഗ്യവശാല്‍ സമദാനിയെ മുന്‍ സിമിക്കാരന്‍ എന്ന് ഒരാളും ആക്ഷേപിക്കാറില്ല. കാരണം ലളിതമാണ്. അദ്ദേഹം ലീഗാണ്. ഞാന്‍ ഇടതുപക്ഷമാണ്.
അതേ സമയം, യു.പിയിലെ മാഫിയ തലവനും മുന്‍ എം.പിയുമായ അതീഖ് അഹമ്മദ് പോലീസ ്കസ്റ്റഡിയിലിരിക്കേ കൊല്ലപ്പെട്ടപ്പോള്‍ കെ.ടി.ജലീല്‍ നടത്തിയ പ്രതികരണങ്ങളും വര്‍ഗീയ ചുവയോടെയായിരുന്നു. 150 ഓളം ക്രിമിനല്‍ കേസുകളിലെ പ്രതിയും 1500 കോടിയലധികം സ്വത്ത് ഇങ്ങനെ മാഫിയ പ്രവര്‍ത്തനത്തിലൂടെ ഉണ്ടാക്കുകയും ചെയ്ത അതീഖിനെ ഒരു കുറ്റവാളി എന്നതിലുപരി ഒരു മുസ്ലിം ആയാണ് ജലീല്‍ കണ്ടത്. അതീഖ് കൊലല്‌പ്പെട്ട ഉടനെ മുസ്ലീങ്ങളായ നിരവധി ബിസിനസുകാര്‍ അതീഖ് തങ്ങളെ ഭീഷണിപ്പെടുത്തിയതിന്റെയും പണം തട്ടിയതിന്റെയും ആക്രമിക്കപ്പെട്ടതിന്ഡറെയും കഥകള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്ത വന്നതാണ്. യോഗിയുടെ ഭരണ കാലത്ത് ഏറ്റുമുട്ടുലില്‍ കൊല്ലപ്പെട്ട ഭൂരിപ്ക്ഷം മാഫിയകളും മതം നോക്കിയാല് ഹിന്ദുക്കളായിരിക്കും. കൊല്ലപ്പെട്ട അതീഖാകട്ടെ യു.പി.യിലെ ബി.എസ്.പി എം.എല്. എ രാജ്പാലിനെ കൊന്നായളും അതീഖിന്‍െ ഭാര്യയും മകനും രാജദ്പാല്‍ കേസിലെ സാക്ഷി ഉമേഷ് പാലിനെ പകല്‍ വെടിവച്ചു കൊന്ന കേസില പ്രതികളും. പക്ഷേ ജലീലിന് അതീഖ് വെറും ഒരു മുന്‍ മുസ്ലീം എം.പി മത്രം.
ജലീല്‍ പറഞ്ഞതിങ്ങനെ…
യു.പിയില്‍ നടക്കുന്നത്?
നിയമം കാറ്റില്‍ പറത്തി പോലീസും സംഘ്പരിവാര്‍ ക്രിമിനലുകളും യോഗി ആദിത്യനാഥിന്റെ നാട്ടില്‍ ഒരുവിഭാഗം ആളുകളെ തെരഞ്ഞുപിടിച്ച് വിചാരണയില്ലാതെ ശിക്ഷ നടപ്പാക്കുകയാണ്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ് ഇടിച്ചു നിരത്തല്‍ നടക്കുന്നത്. നിയമത്തെ നോക്കുകുത്തിയാക്കി, ചട്ടങ്ങള്‍ കാറ്റില്‍ പറത്തി നടത്തുന്ന കൊലപാതകങ്ങള്‍ നീതിന്യായ വ്യവസ്ഥക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്.
ആതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള (എസ്ടിഎഫ്) ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം നിലനില്‍ക്കെയാണ് ആതിഖും അഷ്‌റഫും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
ക്രിമിനലെന്ന് ആരോപിക്കപ്പെടുന്ന (ആരോപിക്കപ്പെടുന്ന) അതീഖ് അഹമ്മദ് 5 തവണ എം.എല്‍.എയും ഒരു തവണ എം.പിയുമായ വ്യക്തിയാണ്. അദ്ദേഹത്തെയും സഹോദരനെയും കൊലപാതകമുള്‍പ്പടെയുള്ള കേസുകള്‍ക്ക് അറസ്റ്റ് ചെയ്യുന്നു. ആതിഖിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇ.ഡിയുടെ 15 സംഘത്തെ നിയോഗിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച അതീഖിന്റെ മൂന്നാമത്തെ മകന്‍ ആസാദ് അഹമ്മദ് പോലീസ് ഏറ്റുമുട്ടലില്‍ വധിക്കപ്പെടുന്നു. വിവിധ കേസുകളില്‍ പ്രതി ചേര്‍ത്ത് മൂത്ത രണ്ട് ആണ്‍മക്കളെ ജയിലിലിടുന്നു. ഭാര്യക്കെതിരെയും കേസുകള്‍ ചുമത്തി ജയിലിലാക്കാന്‍ ശ്രമിക്കുന്നു. അവര്‍ ഒളിവില്‍ പോകുന്നു. രണ്ടു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പോലീസ് പിടിച്ച് പ്രയാഗ് രാജ് ശിശുസംരക്ഷണ കേന്ദ്രത്തിലാക്കുന്നു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ വൈദ്യ പരിശോധനക്ക് കൊണ്ടു പോകവെ അതീഖിനെയും അഷ്‌റഫിനെയും മാധ്യമ പ്രവര്‍ത്തകരായി എത്തിയ മൂന്നുപേര്‍ ചേര്‍ന്ന് പരസ്യമായി വെടിവെച്ച് കൊല്ലുന്നു. പ്രകൃതിയുടെ തീരുമാനമെന്നാണ് യു.പി മന്ത്രിമാര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.
രാജ്യത്തെ നടുക്കിയ ഈ സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെയോ ലീഗിന്റെയോ പ്രതികരണങ്ങളൊന്നും കാണാത്തത് എന്നെ ശരിക്കും അല്‍ഭുതപ്പെടുത്തി. ലീഗ് നേതാക്കളുടെ fb അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ അവര്‍ ഈ രാജ്യത്തല്ല ജീവിക്കുന്നത് എന്നാണ് തോന്നിയത്. കണ്ണും കാതും അടച്ചു പിടിച്ച് എത്രകാലം ഇവര്‍ക്കൊക്കെ മുന്നോട്ട് പോകാനാകും.
”ഗുണ്ടാ തലവന്‍’എന്നും കൊലക്കേസുകളിലെ പ്രതിയെന്നും യോഗി സര്‍ക്കാരും മാധ്യമങ്ങളും ആരോപിക്കുന്ന (ആരോപിക്കുന്ന) അതീഖ് അഹമ്മദ് കുറ്റവാളിയെങ്കില്‍ വിചാരണ നടത്തി തൂക്കുകയര്‍ വാങ്ങിക്കൊടുക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്?
കൊലപാതക കേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ ഉണ്ട് എന്നതാണ് അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും തെരുവില്‍ പോലീസ് അകമ്പടിയില്‍ കൈകള്‍ ചങ്ങലയില്‍ പൂട്ടിയിട്ട് വെടിവെച്ച് കൊല്ലാന്‍ പ്രചോദനമെങ്കില്‍ അതിനെക്കാള്‍ ഗുരുതര കേസുകള്‍ ആരോപിക്കപ്പെടുന്ന അമിത്ഷാക്കെതിരെ ഏതു തരം നീതിയാണ് നടപ്പിലാക്കേണ്ടതത്
അതീഖ് അഹമ്മദിന് 1400 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് ബി.ജെ.പി അനുകൂലികളുടെയും ഠാക്കൂര്‍ വിലക്കെടുത്ത മാധ്യമങ്ങളുടെയും മറ്റൊരാരോപണം. അതീഖിനെക്കാളധികം അനധികൃത സമ്പാദ്യങ്ങളുള്ള എത്ര പേര്‍ ഇന്ത്യയിലുണ്ട്? എന്തൊക്കെ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്കെതിരെ സ്വീകരിച്ചത്? അത്തരക്കാരുടെ അവിഹിത സ്വത്ത് നിയമാനുസരണം കണ്ട് കെട്ടുകയല്ലേ ചെയ്യേണ്ടത്? രണ്ട് ദിവസം മുമ്പാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിന്റെ മകന്റെ സ്വത്ത് ഇ.ഡി കണ്ട് കെട്ടിയത്. അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയല്ലല്ലോ ചെയ്തത്? ജലീല്ഡ ചോദിക്കുന്നു.