ദിലീപ് നയന്‍താരയോട് ചെയ്തത്
1 min readദിലീപ് നയന്‍താരയുടെ സമയം നഷ്ടപ്പെടുത്തി, നടി പ്രതികരിച്ചതിങ്ങനെ
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് കരിയര്‍ ഗ്രാഫില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന നടിയാണ് നയന്‍താര. ഇന്ന് രാജ്യത്താകമാനം ആരാധകരുള്ള താരം. നയന്‍താരയുടെ കരിയറിലെ വളര്‍ച്ച ഇന്ന് ഏവരും എടുത്ത് പറയാറുണ്ട്. മനസിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ നടി അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നു. നയന്‍താര ഇന്നത്തെ നിലയിലേക്ക് ഉയരുമെന്ന് അന്ന് താന്‍ രുതിയില്ലെന്ന് മുമ്പൊരിക്കല്‍ സത്യന്‍ അന്തിക്കാട് തുറന്ന് പറഞ്ഞിട്ടുണ്ട്.
മലയാളത്തില്‍ അഭിനയത്തിന്റെ തുടക്ക കാലത്ത് വലിയ സ്വീകാര്യത ഒന്നും നയന്‍താരയ്ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ തമിഴകത്തേക്ക് കടന്നതോടെ താര റാണിയായി നയന്‍താര മാറി. അധികം മലയാള സിനിമകളില്‍ നയന്‍താര പിന്നീട് അഭിനയിച്ചിട്ടില്ല. മറ്റ് ഭാഷകളിലെ തിരക്ക്, പ്രതിഫലം തുടങ്ങിയ ഘടകങ്ങള്‍ ഇതിന് കാരണമാണ്. മലയാളത്തില്‍ അഭിനയിച്ചതില്‍ താരത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്ത സിനിമയാണ് ബോഡി ഗാര്‍ഡ്. ദിലീപ് നായകനായ ചിത്രം സിദ്ദിഖ് ആണ് സംവിധാനം ചെയ്തത്. നടി ശ്യാമിലിയെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത് എങ്കിലും തെലുങ്ക് സിനിമയുടെ തിരക്ക് കാരണം ഡേറ്റ് കിട്ടിയില്ല.
ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സിനിമയിലേക്ക് നയന്‍താര എത്തുന്നത്. വലിയ താരമായതിനാല്‍ നടി മലയാളത്തില്‍ അഭിനയിക്കുമോ എന്ന സംശയം സിദ്ദിഖിനുണ്ടായിരുന്നു. കഥ ഇഷ്ടപ്പെട്ടാല്‍ നയന്‍ അഭിനയിക്കും. നല്ല കഥാപാത്രമാണെങ്കില്‍ ഒരു മടിയുമില്ലാതെ അഭിനയിക്കുമെന്ന് ദിലീപ് പറഞ്ഞു.
മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ സിദ്ദിഖ് ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. കഥ ഫോണില്‍ കൂടെയാണ് പറഞ്ഞത്. ഒരു മണിക്കൂര്‍ കൊണ്ട് കഥ ഏറെക്കുറെ പറഞ്ഞു. കഥ പറഞ്ഞയുടനെ ഈ സിനിമ ഞാന്‍ തന്നെ ചെയ്യും. ഡേറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്നായിരുന്നു നടിയുടെ മറുപടി. നയന്‍താരയാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ക്ക് വലിയ ടെന്‍ഷനായി. ഇതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ചെറിയ പ്രതിഫലത്തില്‍ അഭിനയിക്കാന്‍ നയന്‍താര തയ്യാറായെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. കഥാപാത്രം അത്രയും ഇഷ്ടപ്പെട്ടത് കൊണ്ടാണ്.
രാവിലെ ഏഴ് മണിക്ക് ഷൂട്ട് തുടങ്ങും. നയന്‍താരയും ദിലീപും വരാന്‍ വൈകുന്നത് കൊണ്ട് കുറച്ച് സീനുകളെടുക്കും. നയന്‍താര കൃത്യം ഒമ്പത് മണിക്ക് വരും. 8.55 ആകുമ്പോഴേക്കും വിത്ത് മേക്കപ്പോടെ എത്തും. വളരെ പ്രൊഫഷണലാണ്. ഒരു റിഹേഴ്‌സലും ഒരു ടേക്കും. കാരവാനില്‍ പോലും പോയിരിക്കില്ല. നല്ല ഗ്യാപ്പുണ്ട് നയന്‍ എന്ന് പറഞ്ഞാല്‍ മാത്രമേ ഷൂട്ടിംഗ് സ്ഥലത്ത് നിന്നും കാരവാനിലേക്ക് പോലും പോകൂ.
ഒരു ദിവസം രാവിലെ ഏഴ് മണിക്ക് നയന്‍താര ഷൂട്ടിനെത്തിയതിനെക്കുറിച്ചും സിദ്ദിഖ് അന്ന് സംസാരിച്ചു. 9 മണിക്കാണ് വരാറെങ്കിലും ഏഴ് മണിക്ക് വരാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ നയന്‍താര തയ്യാറായി. എന്നാല്‍ അന്ന് ദിലീപ് വരുമ്പോള്‍ 11 മണിയായി. അന്ന് ദിലീപിനെ നയന്‍താര സല്‍മാന്‍ ഖാനെന്ന് കളിയാക്കി വിളിച്ചു. കാരണം സല്‍മാന്‍ എപ്പോഴും താമസിച്ചാണ് ഷൂട്ടിംഗിന് വരിക. ദിലീപ് 11 മണിയാകാതെ എത്തില്ല. ഷൂട്ടിംഗ് കോട്ടയത്താണ്. ദിലീപ് എല്ലാ ദിവസവും എറണാകുളത്ത് പോയി വരും. രാത്രി എറണാകുളത്ത് പോയി താമസിച്ച് വേറെ സിനിമകളുടെ ചര്‍ച്ച കഴിഞ്ഞ് വെളുപ്പിന് ഉറങ്ങി എഴുന്നേറ്റ് വരുമ്പോള്‍ എങ്ങനെയായാലും 11 മണിയാവുമെന്നും സിദ്ധിഖ് പറഞ്ഞു. ഇരുവരും തമ്മില്‍ ഇന്നും അടുത്ത സൗഹൃദമാണുള്ളത്.