നിര്‍മാതാവുമായി വഴക്കിട്ട് ധര്‍മജന്‍
1 min readസിനിമയുടെ പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും എന്താണ് വരാത്തതെന്ന ചോദ്യമായിരുന്നു എല്ലാത്തിനും തുടക്കം. പാളയം പിസി എന്ന സിനിമയുടെ നിര്‍മാതാവും ചിത്രത്തിന്റെ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയും തമ്മില്‍ നടന്ന വാക്ക് തര്‍ക്കത്തിന്റെ വിഡിയോ വൈറലാകുന്നു. ചിത്രത്തിന്റെ പത്രസമ്മേളനത്തിനിടയിലാണ് നടനും നിര്‍മാതാവും തമ്മിലുള്ള വാക്ക്‌പോര്. സിനിമയുടെ പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും എന്താണ് വരാത്തതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘മെയ്ന്‍ സ്ട്രീം അക്ടേഴ്‌സ് ആരും വന്നിട്ടില്ല’ എന്ന് നിര്‍മാതാവ് മറുപടിയായി പറഞ്ഞു. ധര്‍മജനെ ചൊടിപ്പിക്കാന്‍ കാരണമായ മറുപടിയായിരുന്നു അത്. ”അതെന്ത് വര്‍ത്തമാനമാണ്. അപ്പോള്‍ ഞങ്ങളാരും മെയിന്‍സ്ട്രീം ആക്ടേഴ്‌സ് അല്ലേ. എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങള്‍ക്ക് പുല്ല് വിലയാണോ. വരാത്ത ആളുകളാണോ നിങ്ങള്‍ക്ക് വലുത്’ എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് തന്നെ ധര്‍മജന്‍ നിര്‍മാതാവിനോട് ക്ഷുഭിതനായി. തന്റെ നാക്കുളുക്കിയതാണെന്നും മെയിന്‍സ്ട്രീം എന്ന് ഞാന്‍ ഉദ്ദേശിച്ചത് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെയാണെന്നും പിന്നീട് നിര്‍മാതാവ് വിശദീകരിച്ചു. അവര്‍ വിട്ടുനിന്നതിനെ ന്യായീകരിക്കുകയല്ലെന്നും എല്ലാവരെയും ഒരുപോലെയാണ് ഈ പത്രസമ്മേളനത്തിന് ക്ഷണിച്ചതെന്നും നിര്‍മാതാവ് പറയുന്നുണ്ടെങ്കിലും, ആദ്യം പറഞ്ഞ ആ പ്രയോഗം തങ്ങളെ വേദനിപ്പിച്ചു എന്ന നിലപാടില്‍ ധര്‍മജന്‍ ഉറച്ചു നിന്നു. മഞ്ജു പത്രോസും