രജിനിയോടുള്ള സ്‌നേഹം ധനുഷിന് എന്നും ഒരുപോലെ
1 min readഐശ്വര്യയുമായി വേര്‍പിരിഞ്ഞെങ്കിലും അമ്മായിയച്ഛനോടുള്ള സ്‌നേഹം അന്നും ഇന്നും ധനുഷിന് ഒരുപോലെ
ഇന്ത്യന്‍ സിനിമയുടെ സ്‌റ്റൈല്‍ മന്നന്‍ രജിനികാന്തിന് ഇന്ന് എഴുപത്തിമൂന്നാം പിറന്നാള്‍. ഇന്ത്യന്‍ ചലചിത്ര മേഖലയിലെ യുവതാരങ്ങള്‍ മുതല്‍ സീനിയര്‍ താരങ്ങള്‍ വരെ രജിനികാന്തിന് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്ന് കുറിപ്പും ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. രജിനികാന്തിന് ഏറെ സ്‌പെഷ്യലാണ് 2023. ഒരു ഇടവേളയ്ക്ക് ശേഷം ജയിലര്‍ സിനിമയിലൂടെ ബോക്‌സ് ഓഫീസില്‍ വലിയൊരു വിജയം രജിനികാന്തിന് ഈ വര്‍ഷം നേടാന്‍ സാധിച്ചു. രജിനികാന്തിന്റെ ദര്‍ബാറും അണ്ണാത്തെയുമെല്ലാം പരാജയപ്പെട്ടതിനു ശേഷം വലിയ പ്രതീക്ഷയില്ലാതെയാണ് ജയിലര്‍ കാണാന്‍ ആളുകള്‍ തിയേറ്ററിലേക്ക് എത്തിയത്. പക്ഷെ കാത്തിരുന്നത് വലിയൊരു മാസ് സിനിമയായിരുന്നു.
2023ല്‍ തിയേറ്ററുകളില്‍ എത്തിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ സിനിമയാണ് ജയിലര്‍.
കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി, ജൂനിയര്‍ എന്‍.ടി.ആര്‍, ഖുശ്ബു, അശോക് സെല്‍വന്‍, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ താരങ്ങളെല്ലാം തലൈവര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന ദയയുടെയും വിനയത്തിന്റെയും യഥാര്‍ത്ഥ ആള്‍രൂപമെന്ന നിലയില്‍ ആരോഗ്യകരവും സന്തോഷകരവുമായ നിരവധി വര്‍ഷങ്ങള്‍ ഇതാ വരാനിരിക്കുന്നു എന്നാണ് മോഹന്‍ലാല്‍ രജിനികാന്തിന് പിറന്നാള്‍ ആശംസിച്ച് കുറിച്ചത്.
ആശംസകള്‍ കൂമ്പാരമാകുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് നടന്‍ ധനുഷിന്റെ പിറന്നാള്‍ ആശംസയാണ്. രജിനികാന്തിന്റെ മകള്‍ ഐശ്വര്യയുമായുള്ള വിവാഹബന്ധം കഴിഞ്ഞ വര്‍ഷമാണ് ധനുഷ് വേര്‍പ്പെടുത്തിയത്. ഐശ്വര്യയുമായി വേര്‍പ്പെട്ടപ്പോള്‍ രജിനി കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും സൗഹൃദവും ധനുഷ് അവസാനിപ്പിച്ചിട്ടുണ്ടാകുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ധനുഷ് രജിനികാന്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയത് ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും വലിയ സര്‍പ്രൈസായി. ജന്മദിനാശംസകള്‍ തലൈവ എന്നാണ് ധനുഷ് എക്‌സില്‍ രജിനികാന്തിനെ ടാഗ് ചെയ്തുകൊണ്ട് എഴുതിയിരിക്കുന്നത്.
ReplyForward |