രജനിയുടെ വീട്ടിൽ നടന്ന സംഭവം ധനുഷ് അറിഞ്ഞു, അത് വിവാഹമോചനത്തിന് കാരണമായി
1 min readധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുള്ള വിവാഹം തമിഴിലെ വലിയ ചർച്ചകളിൽ ഒന്നായിരുന്നു. 2004ൽ വിവാഹിതരായ ഇരുവരും 17 വർഷത്തിനു ശേഷം ദാമ്പത്യ ബന്ധം അവസാനിപ്പിച്ചു. എങ്കിലും മക്കളുടെ കാര്യങ്ങളിൽ ഇരുവരും ശ്രദ്ധിക്കാറുണ്ട്. യാത്ര രാജും ലിംഗരാജുമാണ് മക്കൾ. പോയസ് ഗാർഡനിൽ രജനിയുടെ വീടിനടുത്തു തന്നെയാണ് ധനുഷും വീട് പണിതത്. കുട്ടികൾ അച്ഛനും അമ്മയ്ക്കുമൊപ്പം മാറി മാറി താമസിക്കുന്നു.
വിവാഹമോചനത്തിന് കാരണമെന്തെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല ഐശ്വര്യയും ധനുഷും. ഐശ്വര്യയുടെ വീട്ടിൽ നിന്നും ധനുഷിന്റെ മാതാപിതാക്കൾക്കുണ്ടായ മോശം അനുഭവമാണ് ഇവരുടെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയതെന്ന് വെളിപ്പെടുത്തുന്നു തമിഴ് ജേർണലിസ്റ്റായ ചെയ്യാറു ബാലു. അദ്ദേഹം പറയുന്നു : ”ധനുഷിന്റെ മാതാപിതാക്കൾ രജനിയുടെ വീട്ടിൽ പോയപ്പോൾ അപമാനിക്കപ്പെട്ടു. ഈ വിവരം ധനുഷ് അറിഞ്ഞു.അച്ഛനും അമ്മയ്ക്കും ഒരു സ്ഥലത്ത് മര്യാദ ലഭിച്ചില്ലെങ്കിൽ അദ്ദേഹം ദേഷ്യപ്പെടും. പോയസ് ഗാർഡനിൽ മാളിക നിർമ്മിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മകളുടെ വിവാഹമോചനത്തിൽ രജനിക്ക് വിഷമമുണ്ട്. അതിൽനിന്നും അവളെ പുറത്തെത്തിക്കാൻ വേണ്ടിയാണ് ലാൽ സലാം എന്ന സിനിമയ്ക്ക് രജനി സമ്മതം മൂളിയത്.”