കരുവന്നൂരില്‍ നിന്ന് ദേശാഭിമാനിക്ക് കിട്ടിയത് 36 ലക്ഷം
1 min read
കോടികളുടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സതീഷ് കുമാറില്‍ നിന്ന് സി.പി.എം മുഖപത്രം ദേശാഭിമാനിക്ക് കിട്ടിയത് 36 ലക്ഷം രൂപ. 2015ലും 2016ലും 18 ലക്ഷം രൂപ വീതമാണ് ദേശാഭിമാനിക്ക് കിട്ടിയത്. മുന്‍ മന്ത്രി എ.സി മൊയതീന്റെ 2016ലെയും 2021ലെയും നിയമസഭാ തിരഞ്ഞെടുപ്പിന് പണം ചെലവാക്കിയതും തട്ടിപ്പ് കേസ് പ്രതികള്‍ തന്നെ. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.പിയുമായ പി.കെ.ബിജുവിന് വീട് പണിയാന്‍ അഞ്ചുലക്ഷം നല്‍കിയത് സതീഷിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ അക്കൗണ്ടിലൂടെ. മന്ത്രി കെ.രാധാകൃഷ്ണന്റെ സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണമായും പണമായും സഹായം സ്വീകരിച്ചു. 30ലക്ഷത്തിലേറെ രൂപ രാധാകൃഷ്ണന്‍ വാങ്ങി. പ്രവാസി വ്യവസായി ജയരാജനില്‍ നിന്ന് സി.പി.എം കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന്‍ 77 ലക്ഷം രൂപ വാങ്ങി. സതീഷ് കുമാറും അരവിന്ദാക്ഷനും ചേര്‍ന്ന് നടത്തിയ ഗള്‍ഫ് യാത്രക്കിടെ സി.പി.എം നേതാക്കളുടെ പേര് പറഞ്ഞ് വാങ്ങിയശേഷം പണം തിരികെ നല്‍കിയില്ലെന്നും തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.