2000 ത്തിന്റെ നോട്ട് തന്നാല്‍ 2100 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങാം; വൈറലായി പരസ്യം

1 min read

2000 ത്തിന്റെ നോട്ട് തന്നാല്‍ 2100 രൂപയ്ക്ക് ഇറച്ചി
 2000 രൂപ നോട്ട് പിന്‍വലിച്ചതായി വാര്‍ത്ത വന്നതോടെ രണ്ടായിരത്തിന്റെ നോട്ട് എവിടെയെങ്കിലും എങ്ങനെയെങ്കിലും കൊടുത്ത് ഒഴിവാക്കാനാണ് ആളുകളുടെ ശ്രമം. അതിന്റെ ഭാഗമായി പമ്പുകളിലൊക്കെ മിക്ക ആളുകളും രണ്ടായിരത്തിന്റെ നോട്ടാണ് നല്‍കുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതുപോലെ തന്നെ രണ്ടായിരം രൂപ നോട്ടുമായി ബന്ധപ്പെട്ട നിരവധി രസകരമായ വാര്‍ത്തകളും ട്രോളുകളും വിമര്‍ശനങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

അതേ സമയം വളരെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. സംഗതി എന്താണ് എന്നല്ലേ? ഈ കടയില്‍ നിങ്ങള്‍ രണ്ടായിരത്തിന്റെ നോട്ട് നല്‍കി സാധനം വാങ്ങുകയാണ് എങ്കില്‍ 2100 രൂപയ്ക്കുള്ള സാധനങ്ങള്‍ കിട്ടും. എന്തൊരു ബിസിനസ് ഐഡിയ അല്ലേ? വില്‍പന കൂട്ടാന്‍ വളരെ ബുദ്ധിപൂര്‍വമുള്ള ആശയം എന്ന അടിക്കുറിപ്പോടെ റെഡ്ഡിറ്റിലാണ് ഇതിന്റെ ചിത്രം പങ്ക് വച്ചിരിക്കുന്നത്. ഒരു ഇറച്ചിക്കടയാണ് രണ്ടായിരം നോട്ട് തന്നാല്‍ 2100 രൂപയ്ക്കുള്ള സാധനങ്ങള്‍ കിട്ടും എന്ന് പരസ്യം ചെയ്തിരിക്കുന്നത്.

ജിടിപി നഗറിലുള്ള സറദാര്‍ എ പ്യുവര്‍ മീറ്റ് ഷോപ്പിന്റേതാണ് പ്രസ്തുത പരസ്യം. പോസ്റ്ററില്‍ ഒരു 2000 ത്തിന്റെ നോട്ട് പതിപ്പിച്ച് വച്ചിരിക്കുന്നതും കാണാം. ഏതായാലും റെഡ്ഡിറ്റില്‍ പങ്ക് വച്ചിരിക്കുന്ന പോസ്റ്റ് അധികം വൈകാതെ തന്നെ മറ്റ് സോഷ്യല്‍ മീഡിയകളില്‍ അടക്കം വൈറലായി. നിരവധിപ്പേരാണ് ഇതിന് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതൊരു ഗംഭീരം ബിസിനസ് ഐഡിയ തന്നെ എന്നാണ് പലരുടേയും കമന്റ്.

അതുപോലെ കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പില്‍ നിന്നും രണ്ടായിരത്തിന്റെ നോട്ട് വാങ്ങാന്‍ വിസമ്മതിക്കുന്ന ഒരു ജീവനക്കാരന്റെ വീഡിയോ വൈറലായിരുന്നു. മാത്രമല്ല, ഇയാള്‍ സ്‌കൂട്ടറിലൊഴിച്ച പെട്രോള്‍ 2000 ത്തിന്റെ നോട്ട് നല്‍കിയതോടെ തിരികെ ഊറ്റിയെടുക്കുകയും ചെയ്തിരുന്നു.

Related posts:

Leave a Reply

Your email address will not be published.