ഡല്‍ഹി ഉപമുഖ്യമന്ത്രി
മനീഷ് സിസോദിയ അറസ്റ്റിലായി
1 min read
ന്യൂഡല്‍ഹി- ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഡല്‍ഹി സര്ക്കാരില്‍ എക്‌സൈസ് മന്ത്രികൂടിയാണ് സിസോദിയ. വന്‍കിടക്കാര്‍ക്ക് സൗജന്യം നല്‍കി 100 കോടിയോളം രൂപയുടെ അഴിമതി നടത്തിയതായാണ് ആരോപണം. മദ്യ നയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ക്രമക്കേട് കാട്ടി എന്നതാണ് കുറ്റം. ഈ കേസുമായി ബന്ധപ്പെട്ട ഇന്ന് രാവിലെ 11.15 മുതല്‍ എട്ടുമണിക്കൂറോളം സിസോദിയെയ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
അന്വേഷണവുമായി സഹകരിക്കാതിരിക്കുകയും ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ മാധ്യമ മേധാവിയും അരവിന്ദ് കേജരിവാളിന്റെ അടുത്തയാളുമായ വിജയ്‌നായരുള്‍പ്പെടെ കേസില്‍ 7 പ്രതികളുണ്ട്. ഹൈദരാബാദിലെ ബിസിനസ്സുകാരില്‍ നിന്ന് ആപ്പിനായി 100 കോടി രൂപയാണ് വിജയ്‌നായര്‍ കൈപ്പറ്റിയതെന്നാണ് സി.ബി.ഐ കുറ്റപത്രം പറയുന്നത്. ഹൈദരാബാദിലെ സൗത്ത് ഗ്രൂപ്പില്‍ നിന്നാണ് പണം വിജയ്‌നായര്‍ക്ക് ഹവാല ഇടപാടിലൂടെ ലഭിച്ചത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി നേതാവുമായ കെ.കവിതയും ഈ ഇടപാടിലുള്‍പ്പെട്ടിട്ടുണ്ട്. കവിതയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. നാളെ കോടതിയില്‍ ഹാജരാക്കുന്ന സിസോദിയ റിമാന്‍ഡിലാവുകയാണെങ്കില്‍ മന്ത്രി പദം രാജിവയ്‌ക്കേണ്ടി വരും. ഡല്‍ഹി മുഖ്യമന്ത്രിയാവാന്‍ സാദ്ധ്യതയുള്ളയായാണ് എ.എ.പി സിസോദിയയെ വിശേഷിപ്പിക്കുന്നത്. സിസോദിയയെ ബി.ജെ.പി കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ആപ്പിന്റെ ആരോപണം. അതേസമയം വിവാദ മദ്യ നയം പിന്‍വലിച്ചതെന്തിനാണെന്നും ആപ്പ് വ്യക്തമാക്കുന്നില്ല.
മദ്യനയത്തില്‍ മാറ്റം വരുത്തി, ലൈസന്‍സികള്‍ക്ക് 144.36 കോടി രൂപ ലൈസന്‍സ് ഫീ ഇനത്തില്‍ കുറച്ചുകൊടുക്കുന്നതിലും മറ്റും ക്രമക്കേട് നടത്തി തുടങ്ങിയവയാണ് സിസോദിയ ഉള്‍പ്പെടെയുള്ളവര്‍ക്കതിരെ സി.ബി.ഐ ആരോപിക്കുന്നത്. അതേ സി.ബി.ഐ ഓഫീസിന് മുന്നില്‍ രാജ്യ സഭാ
എം.പി ഉള്‍പ്പെടെ 50 ഓളം ആപ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.