റോഡില്‍ മരണക്കുഴി; ആലപ്പുഴയില്‍ സൈക്കിള്‍ യാത്രക്കാരന് ദാരുണാന്ത്യം
1 min read
ആലപ്പുഴ: ആലപ്പുഴയില്‍ റോഡിലെ മരണക്കുഴിയില്‍ വീണ് സൈക്കിള്‍ യാത്രക്കാരന് ദാരുണാന്ത്യം. കൊമ്മാടിയില്‍ കളരിക്കല്‍ പ്ലാക്കില്‍ വീട്ടില്‍ ജോയ് (50) ആണ് മരിച്ചത്.
ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ജോയ് പുതിയ കലുങ്ക് പണിയാനായി റോഡിന് കുറുകെയെടുത്ത കുഴിയില്‍ വീഴുകയായിരുന്നു.
സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.
അപകടം നടന്നയുടനെ അധികൃതര്‍ സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.