ദ സീക്രട്ട് ഓഫ് വിമണ്‍ സിനിമയിലെ അഭിനയത്തിന് സുമാദേവിക്കു ദാദാ സാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച നടിക്കുള്ള പുരസ്‌കാരം

1 min read

ഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന പതിമൂന്നാമത് ദാദാ സാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ജി. പ്രജേഷ്‌സെന്‍ സംവിധാനം ചെയ്ത ദി സീക്രട്ട് ഓഫ് വിമണിലൂടെ സുമാദേവിക്ക്. ശക്തരായ രണ്ടു സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയില്‍ ഷീല എന്ന കഥാപാത്രമായിട്ടാണ് സുമാദേവി അഭിനയിച്ചത്.

തുരുത്തില്‍ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ കരുത്തുറ്റ ജീവിതം അസാമാന്യ അഭിനയത്തിലൂടെ സുമാദേവി മികവുറ്റതാക്കിയെന്ന് ജൂറി അഭിപ്രായപ്പെട്ടു.
പതിനഞ്ചു വര്‍ഷത്തോളം സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഡ്യൂപ്പ് ആയി വേഷം പ്രവര്‍ത്തിച്ചു വന്ന സുമാദേവി ആദ്യമായാണ് ഒരു സിനിമയില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നത്.

നിര്‍മല്‍ കലിതാ സംവിദാനം ചെയ്താ ‘ബ്രോക്കന്‍ സോള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആക്ഷെന്ദ്ര ദാസ് മികച്ചനടനായി തിരഞ്ഞെടുക്കപ്പെട്ടു. അര്‍മേനിയന്‍ ചിത്രമായ ദ സ്പ്രിങ് ആണ് മേളയിലെ മികച്ച ചിത്രം.ദുല്‍ക്ക!ര്‍ സല്‍മാന്‍ നായകനായ ഹിറ്റ് ചിത്രം ‘സീതാരാമം’ പ്രതേക ജൂറി പുരസ്‌കാരത്തിന് അര്‍ഹമായി. ‘777 ചാര്‍ളി’ എന്ന ചിത്രത്തിലൂടെ കിരണ്‍രാജ് മികച്ച സംവിധായകനായി. ചൈനീസ് ചിത്രമായ ‘റ്റില്‍ ലവ് ഡു അസ് പാര്‍ട്ടിന്റെ സംവിധാകാന്‍ റാന്‍ ലീ ആണ് മികച്ച പുതുമുഖ സംവിധയകന്‍. ബംഗ്‌ളാദേശ് ചിത്രമായ ദി സെവന്‍ ആണ് മികച്ച തിരക്കഥാ അവാര്‍ഡ് ലഭിച്ച ചിത്രം.

ആദ്യമായി നായികയായെത്തിയ ചിത്രത്തിലെ പുരസ്‌കാരലബ്ധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് സുമാദേവി പ്രതികരിച്ചു.സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ പ്രചോദനമാണ് പുരസ്‌കാരമെന്നും തൃശൂര്‍ സ്വദേശിയായ സുമാദേവി പറയുന്നു.

വര്‍ഷങ്ങളായി സ്റ്റണ്ട് മാസ്റ്റര്‍ മാഫിയാ ശശിയുടെ അസിസ്റ്റന്റാണ് സുമാദേവി.വളരെ സ്വാഭാവിക അഭിനയ ശൈലിയാണ് ദി സീക്രട്ട് ഓഫ് വിമണില്‍ സുമാദേവിയുടേതെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ വ്യക്തമാക്കി.

പ്രജേഷ് സെന്‍ മൂവി ക്ലബിന്റെ ബാനറില്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് ‘സീക്രട്ട് ഓഫ് വിമണ്‍’. ക്യാപ്റ്റന്‍, വെള്ളം, മേരി ആവാസ് സുനോ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ജി.പ്രജേഷ് സെന്‍ ആണ് സീക്രട്ട് ഓഫ് വിമണിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തില്‍ നിരഞ്ജന അനൂപാണ് മറ്റൊരു നായിക.

അജു വര്‍ഗീസ്, ശ്രീകാന്ത് മുരളി, വെള്ളത്തിലൂടെ ശ്രദ്ധേയരായ മിഥുന്‍ വേണുഗോപാല്‍, അധീഷ് ദാമോദര്‍, ഉണ്ണി ചെറുവത്തൂര്‍ എന്നിവ പ്രധാനവേഷത്തിലെത്തിയിരിക്കുന്നു. അങ്കിത് ഡിസൂസ, ജിതേന്ദ്രന്‍, സാക്കിര്‍ മണോലി, പൂജ മഹി, എന്നിവരും മറ്റ് വേഷത്തിലെത്തിയിരിക്കുന്നു. ലെബിസണ്‍ ഗോപിയാണ് ഛായാഗ്രഹണം. പ്രദീപ് കുമാര്‍ വി.വിയുടേതാണ് കഥ. എഡിറ്റിങ്ങ് കണ്ണന്‍ മോഹന്‍.

Related posts:

Leave a Reply

Your email address will not be published.