ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി,മോക്ക ചുഴലിക്കാറ്റായി മാറും, ജാഗ്രതാ നിര്‍ദ്ദേശം

1 min read

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടു. നാളെയോടെ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി മാറും. ഇതിന് ശേഷം മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ആന്‍ഡമാന്‍ കടലിന് സമീപത്തായി രൂപപ്പെടുന്ന മോക്ക ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. എങ്കിലും മഴയ്ക്ക് കാരണമായേക്കും.

ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെയോടെ മഴ സജീവമാകും. കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമുണ്ട്. മോക്കയുടെ സഞ്ചാരപാതയും പ്രഭാവും വിലയിരുത്തകയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Related posts:

Leave a Reply

Your email address will not be published.