പൗര്‍ണമിയില്‍ പാല് കാച്ചലിനെത്തി നേതാക്കള്‍
1 min readതിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി കെ ഗുരുദാസന്‍ പാര്‍ട്ടി നിര്‍മ്മിച്ച് നല്‍കിയ പുതിയ വീട്ടിലേക്ക് താമസം മാറി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ പാല് കാച്ചലിന് പൗര്‍ണമിയിലെത്തി. തിരുവനന്തപുരം കാരേറ്റ് പേടികുളത്താണ് 33 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വീട്.
കയര്‍ കശുവണ്ടി പ്രവര്‍ത്തരുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും, 25 വര്‍ഷം പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ജനനായകനാണ് പി കെ ഗുരുദാസന്‍. പത്ത് വര്‍ഷം എംഎല്‍എ, അഞ്ച് വര്‍ഷം എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി എന്നിട്ടും സ്വന്തമായി ഒരു വീട് ഉണ്ടാക്കിയിരുന്നില്ല. പാര്‍ട്ടി കൊല്ലം ജില്ലാ കമ്മിറ്റിയാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. തിരുവനന്തപുരം എംസി റോഡില്‍ നിന്നും കാരേറ്റ് നിന്നും നഗരൂരില്‍ ലേക്ക് പോകുന്ന വഴി പേടികുളത്ത് ഭാര്യയുടെ പേരിലുള്ള ഭൂമിയിലാണ് ഗുരുദാസന് പാര്‍ട്ടി വീട് ഒരുക്കി നല്‍കിയത്. കൊല്ലത്തെ പാര്‍ട്ടി അംഗങ്ങളില്‍ നിന്നും മാത്രം പിരിവെടുത്തായിരുന്നു വീടിന്റെ നിര്‍മ്മാണം. വീട് എന്ന സഖാവിന്റെ സങ്കല്‍പ്പം കേവലം രണ്ട് കിടപ്പുമുറികളുള്ള ഒരു ചെറിയ വീട് എന്നതായിരുന്നു. ഇതാണ് പൂവണിഞ്ഞത്.