പിണറായിക്ക് കോടതിയുടെ തിരിച്ചടി
1 min read
ഡെപ്യൂട്ടി ഡയറക്ടരുടെ മക്കളെ ഇങ്ങനെ ജാഥ വിളിക്കാന്‍ വെയിലത്ത് വിടുമോ
നവകേരള സദസ്സിനായി സ്‌കൂള്‍ വിദ്യാര്‍ഥികളെ സ്വീകരണ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. നേരത്തെ സ്‌കൂള്‍ ബസ് നവകേരള സദസ്സിനായി വിട്ടുകൊടുക്കുന്നതിനെയും ഹൈക്കോടതി വിലക്കിയിരുന്നു.
വിദ്യാഭ്യാസ – പാഠ്യ പദ്ധതിയുടെ ഭാഗമല്ലാത്ത പരിപാടികള്‍ക്കായി എങ്ങനെയാണ കുട്ടികളോട് പങ്കെടുക്കാന്‍ പറയുക. കോടതി അധികൃതരോട് ചോദിച്ചു. കുടുംബശ്രീക്കാരെയും തൊഴിലുറപ്പ് കാരയെും സഹകരണ ജീവനക്കാരെയും സര്‍ക്കാര്‍ ജീവന്ക്കാരെയും ഉള്‍പ്പെടുത്തി നവകേരള സദസ്സി നിറച്ച സര്‍ക്കാരിന് കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി നടത്തിയ വിധി കനത്ത തിരിച്ചടിയായി.
നിങ്ങളുടെ സ്വന്തം കുട്ടികളാണങ്കില്‍ ഇങ്ങനെ ചെയ്യുമോ എന്നു കുട്ടികളെ വിട്ടുകൊടുക്കാന്‍ ഉത്തരവിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് കോടതി ചോദിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മക്കളില്ലേ. നിങ്ങളുടെ മക്കളെ ഇങ്ങനെ പൊരിവെയിലത്ത് വിടുമോ. ഡെപ്യൂട്ടി ഡയഖറക്ടര്‍മാരുടെ തലയ്ക്ക് കുറച്ച് വെളിവ് കൊടുക്കുകയാണ് വേണ്ടത്. അവര്‍ക്ക് ഇതൊക്കെ ആരെങ്കിലും പറഞ്ഞുകൊടുക്കണം. സി.ബി.എസ്.ഇ സ്‌കൂളിലെ കുട്ടികളെ ഇങ്ങനെ വിട്ടുകൊടുക്കുമോ. ഇങ്ങനെ കുട്ടികളെ ഉപയോഗിക്കുന്നത് തെറ്റല്ലേ എന്നും കോടതി ചോദിച്ചു. ഇതില്‍ രാഷ്ട്രീയം കാണരുതെന്നും കോടതി പറഞ്ഞു.

നാടിന്റെ നിക്ഷേപമാണ് കുട്ടികള്‍. അവരെ ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. കേരള വിദ്യാഭ്യാസ ചട്ടപ്രകാരം പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അതിനുള്ള അധികാരം എവിടെ നിന്നു കിട്ടി. ഇവര്‍ കുട്ടികളെ സംരക്ഷിക്കാന്‍ ബാദ്ധ്യതയുള്ളവരല്ലെ.
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിലാണ് നവകേരള സദസ്സിന്റെ ഭാഗമായി എ.സി ലക്ഷ്വറി ബസില്‍ പോകുന്ന മുഖ്യമന്ത്രിക്ക് അനൂകൂലമായി മുദ്രാവാക്യം വിളിപ്പിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോയത്. ഒന്നര മണിക്കൂറോളം പിഞ്ചുകുഞ്ഞുങ്ങളെ പോരിവെയിലത്ത് നിര്‍ത്തി. മുദ്ര്വാവാക്യം വിളിക്കാത്ത വിദ്യാര്‍ഥികളോട് വിളിക്കെടാ എന്ന് അദ്ധ്യാപകര്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. സ്പീക്കര്‍ ഷംസീറിന്റെ മണ്ഡലത്തിലെ സ്‌കൂള വിദ്യാര്‍ഥികളെക്കൊണ്ടാണ് ഇങ്ങനെ മുദ്രാവാക്യം വിളിപ്പിച്ചത്.
കുട്ടികളെ സ്‌കൂള്‍ അസംബ്ലിയില്‍ പോലും 7 മിനിട്ടിലധികം നിറുത്തരുതെന്ന് നിബന്ധനയുള്ള നാട്ടിലാണ് ഒന്നരമണിക്കൂറിലധികം പൊരിവെയിലത്ത് നിറുത്തിയത്. ചമ്പാട് എല്‍.പി. സ്‌കൂല്‍, ചോതാവൂര്‍ ഹൈസ്‌കൂള്‍, ചമ്പാട് വെസ്റ്റ് യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളെയാണ് മുഖ്യമന്ത്രിക്ക് ജയ് വിളിക്കാനും പുഷപവൃഷ്ടി നടത്താനും നിയോഗിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ കുട്ടികളെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമുള്ളപ്പോഴാണ് പൊരിവെയിലത്ത് വിദ്യാര്‍ഥികളെ നിറുത്തി മുദ്രാവാക്യം വിളിപ്പിച്ചത്.
കുട്ടികളെ മുഖ്യമന്ത്രിക്ക് ജയ് വിളിക്കാനായി പൊരിവെയിലത്ത് റോഡരികില്‍ നിറുത്തിയതിനെതിരെ എ.ബി.വി.പി ദേശീയ ബാലാവകാശ കമ്മിഷനും എം.എസ്.എഫ് സംസ്ഥാന ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു. മലപ്പുറം ജില്ലയില്‍ നവകേരള സദസ്സിനായി സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് നിര്‍ദ്ദേശം പ്രതിഷേധത്തെ തുടര്‍ന്ന് തീരൂരങ്ങാടി ഡി.ഇ.ഒ പിന്‍വലിച്ചു. ഈ ഉത്തരവിനെതിരെയായിരുന്നു എം.എസ്. എഫ് ഹൈക്കോടതിയെ സമീപിച്ചത്. നവകേരള സദസ്സിനായി താനൂരില്‍ നിന്ന് 200 വിദ്യാര്‍ഥികളെയും തിരൂരങ്ങാടി, വേങ്ങര, വള്ളിക്കുന്നു മണ്ഡലങ്ങളില്‍ നിന്ന് 100 വീതം വിദ്യാര്‍ഥികളെയും പങ്കെടുപ്പിക്കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.