കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കോണ്‍ഗ്രസ് അക്രമം, മോദിയുടെ ചിത്രം കത്തിച്ചു,ലാത്തിച്ചാര്‍ജ്
1 min readകോഴിക്കോട്ട: lകോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ച ാഹുല്‍ഗാന്ധിയെ ലോകസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ അക്രമം നടത്തി. രാത്രി ഒമ്പത് മണിയോടെ കിഡ്‌സണ്‍ കോര്‍ണറില്‍ നിന്ന ് പ്രകടനമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീവണ്ടി തടയാനായി നേരേ പാളത്തിലേക്ക് കടക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. എന്നാല്‍ പോലീസ് അത് തടഞ്ഞു. തുടര്‍ന്ന് അക്രമാസക്തരായ പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് ഇരച്ചു കയറി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തു. സ്‌റ്റേഷനില്‍ കയറി വ്യാപകമായി അക്രമം നടത്തിയ കോണ്‍ഗ്രസുകാര്‍ പൊലീസുദ്യേഗസ്ഥരെയും ആക്രമിച്ചു. തുടര്ന്ന പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, കെ.എസ്. യു മുന്‍ പ്രസിഡന്റ് അഭിജിത്, പി.എം നിയാസ്, ടി.സിദ്ദിഖ് എം.എല്‍.എ തുടങ്ങിയവരാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. പ്രവീണിനും അഭിജിത്തിന് ലാത്തിച്ചാര്‍ജിലും ബഹളത്തിലും പരിക്കേറ്റു.