മാഫിയ തലവന്റെ സുഹൃത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകന്‍ !!!
1 min readസച്ചിന്‍ ഔട്ട്, ഇമ്രാന്‍ ഇന്‍; കര്‍ണാടകയില്‍ മാഫിയയ്ക്ക് പ്രാമുഖ്യം
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകനായി യു.പിക്കാരനായ ഇമ്രാന്‍ പ്രതാപ് ഗര്‍ഹിയും. ഇമ്രാന്‍ ആരാണെന്നോ. ഇമ്രാന്‍ ആരാണെന്നറിയാന്‍ ഇമ്രാന്റെ ഗുരു ആരാണെന്നറിഞ്ഞാല്‍ മതി. യു.പിയില്‍ ഈയിടെ കൊല്ലപ്പെട്ട മാഫിയാ തലവനും എസ്.പി നേതാവുമായ അതീഖ് അഹമ്മദിനെ ഗുരുവും സുഹൃത്തുമായി കാണുന്ന ആളാണ് താനെന്ന് ഇമ്രാന്‍ പലതവണ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പി കൂടിയാണ് ഇമ്രാന്‍. അതേ സമയം പ്രമുഖ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് കര്‍ണാടകത്തിലെ 40 അംഗ താര പ്രചാരകരുടെ പട്ടികയിലില്ല താനും.
ജെ.ഡി.എസ്സിന് പോയിക്കൊണ്ടിരിക്കുന്ന മുസ്ലിം വോട്ട് പിടിക്കാനാണ് ഇത്തവണ ഇമ്രാനെ കര്‍ണാടക കോണ്‍ഗ്രസ് താരപ്പട്ടികയില്‍ പെടുത്തിയത്. എന്നാല്‍ അതിങ്ങനെ പുലിവാല്‍ പിടിക്കുമെന്ന് അവരോര്‍ത്തില്ല. ഇമ്രാന്റെ അതീഖ് ബന്ധം പുറത്തുവന്നതോടെ ന്യൂനപക്ഷ വോട്ടുകള്‍ ആഗ്രഹിച്ച കോണ്‍ഗ്രസിന് മറ്റ് വോട്ടുകള്‍ നഷ്ട്‌പ്പെടുമെന്ന വേവലാതിയായി.
ഇമ്രാനെതിരെ ബി.ജെ.പി ശക്തമായ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കേന്ദ്രമന്ത്രി ശോഭ കരന്തലജെയാണ് പ്രധാനമായി ആക്രമണം തുടങ്ങിയത്. ഇമ്രാന്‍ അതീഖിന്റെ കുടുംബ സുഹൃത്താണ്. അദ്ദേഹം ഹിന്ദു സമൂഹത്തിന് നേരെ നേരത്തെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അവര്‍ കുറ്റപ്പെടുത്തി.
കുപ്രസിദ്ധ ക്രിമിനല്‍ അതീഖിന്‍െയും മകന്‍ ആസാദിന്റെയും സുഹൃത്താണിയാള്‍. ഇദ്ദേഹം അതീഖിനെ പുകഴ്ത്തി കവിതയെഴുതിയിട്ടുണ്ട്. ഇത് മാത്രമല്ല മുസ്ലിങ്ങളെ ഹിന്ദുക്കള്‍ക്കെതിരെ തിരിച്ചുവിടാനും ഇദ്ദേഹം കവിതയെഴുതി.
130 ഓളം കേസുകളാണ് അതീഖിന്റെ പേരിലുണ്ടായിരുന്നത്. ബി.എസ്.പി എം.എല്‍.എ രാജ്പാലിനെയും ആ കേസിലെ സാക്ഷി ഉമേഷ് പാലിനെയും വെടിവച്ചുകൊന്നത് അതീഖും മക്കളും ചേര്‍ന്നാണ്.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഉപദേശകനായ കാഞ്ചന്‍ ഗുപത്യയുംം തന്റെ ട്വിറ്ററിലൂടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. എ.ഐ.സി.സി ന്യൂനപക്ഷ സെല്‍ ചെയര്‍മാനായ ഇമ്രാന്‍ പ്രതാപ്ഗര്‍ഹിയുടെ അടുപ്പക്കാരാരാണ്. അതീഖ് ഭായിയും മകന്‍ അഷറഫ് ഭായിയും. തന്റെ വീട്ടില്‍ അത്താഴം കഴിക്കാന്‍ ഈ മാഫിയ തലവന്‍ വരാറുണ്ടെന്ന് പറയുന്ന ആളാണ് ഇമ്രാനെന്ന് കാഞ്ചന്‍ ഗുപ്ത കുറ്റപ്പെടുത്തി.