കോണ്‍ഗ്രസ് പ്രതിഷേധം അണപൊട്ടുന്നു; വയനാട്ടില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
1 min readവയനാട് : രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വയനാട് സ്തംഭിപ്പിച്ചു. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചും അദ്ദേഹത്തിനെതിരായി മുദ്രാവാക്യം വിളിച്ചുമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം . കല്‍പ്പറ്റ നഗര സഭയില്‍ തുടങ്ങി വെച്ച പ്രതിഷേധ മാര്‍ച്ച് ബി.എസ്.എന്‍.എല്‍ ഓഫിസിലേക്ക് തളളി കയറി.
പൊലീസുമായി ഉന്തും തള്ളിലുമേര്‍പ്പെട്ട പ്രവര്‍ത്തകര്‍ പ്രതിഷേധം അണപൊട്ടിയപ്പോള്‍ പോലീസിനെ വകവെയ്ക്കാതെ അക്രമാസക്തരായി. അക്രമം തടയാന്‍ പോലീസ് തയ്യാറാക്കിയ ബാരിക്കേഡുകള്‍ മറികടന്ന പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറി ജീവനക്കാരെ ജോലി ചെയ്യുന്നതില്‍ നിന്നും വിലക്കി.
അതേസമയം കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റു പ്രവീണ്‍കുമാര്‍ അടക്കം കണ്ടാലറിയാവുന്ന 300 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
ആര്‍പിഎഫ് എസ് ഐ എംപി ഷിനോജ് കുമാറിന്റെ പരാതിയിലായിരുന്നു നടപടി. റെയില്‍ വെ സ്റ്റേഷന്‍ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ എസ്.ഐ യെ സാരമായി പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്നായിരുന്നു പോലീസ് ഷിനോജ് കുമാറടക്കം 300 പേര്‍ക്കെതിരെ കേസെടുത്തത്.