പ്രധാനമന്ത്രിയുടെ ചിത്രം കീറിയെറിഞ്ഞ കോൺഗ്രസ് എം.എൽ.എ.ക്ക് പിഴ
1 min readഅഹമ്മദാബാദ് : പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കീറിയ കോൺഗ്രസ് എം.എൽ.എക്ക് 99 രൂപ പിഴ വിധിച്ച് ഗുജറാത്ത് കോടതി. വംസദായിയിൽ നിന്നുള്ള എം.എൽ.എ ആയ ആനന്ദ് പട്ടേലിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴ് ദിവസം ജയിൽശിക്ഷ അനുഭവിക്കണം.
2017ൽ കാർഷിക സർവകലാശാലയിൽ നടന്ന വിദ്യാർത്ഥി സമരത്തിനിടെ വൈസ് ചാൻസലറുടെ ചേംബറിൽ കടന്ന് പ്രധാനമന്ത്രിയുടെ ചിത്രം കീറി നശിപ്പിച്ചു എന്നതായിരുന്നു കേസ്. നവ്സാരിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വി.എ.ദാദൽ ആണ് എം.എൽ.എ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
447-ാം വകുപ്പ് പ്രകാരം പരമാവധി ശിക്ഷയായ 500 രൂപയും മൂന്ന് മാസം ജയിൽ ശിക്ഷയും നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകരോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്ന് പ്രതിഭാഗവും വാദിച്ചു.