തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ കോണ്‍-സി.പി.എം സഖ്യം
1 min readസര്‍ക്കാര്‍ യു.ഡി.എഫ് ചര്‍ച്ച സുരേഷ് ഗോപിയെ തോല്പിക്കുന്നതിന് മുന്നോടി
സുരേഷ് ഗോപിയെ തൃശൂരില്‍ നിന്ന് ജയിപ്പിക്കുക എന്നത് ഒരു വാശി പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തതോടെ എന്നാല്‍ പിന്നെ കാണാം എന്ന നിലയിലേക്ക് യു.ഡി.എഫും എല്‍.ഡി.എഫും എത്തുന്നു. ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചുകയറാന്‍ സാദ്ധ്യതയുള്ള രണ്ടോ മൂന്നോ മണ്ഡലങ്ങളിലെങ്കിലും യു.ഡി.എഫ്. എല്‍.ഡി.എഫ് രഹസ്യധാരണയുണ്ടാകാനുളള സാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. മുസ്ലിംലീഗാണ് ഇതിന് ചരട് വലിക്കുന്നത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കേന്ദ്രവിരുദ്ധ നീക്കവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെയും കൂട്ടി യോഗം നടത്തുന്നത് ഇതിന്റെ ഭാഗമാണ്. കേരളത്തില്‍ നിന്ന് ബി.ജെ.പി ഒരു സീറ്റെങ്കിലും നേടുന്നത് എങ്ങനെയും തടയണമെന്നത് സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രഖ്യാപിത ലക്ഷ്യമാണ്. അയോദ്ധ്യയുമായി ബന്ധപ്പെട്ട് , മാറിയ സാഹചര്യത്തില്‍ ലീഗിനും ഇക്കാര്യത്തില്‍ പിടിവാശിയുണ്ട്. തിരഞ്ഞെടുപ്പിലെ രഹസ്യധാരണയ്്ക്ക് മാത്രമേ ഇതിന് കഴിയൂ എന്ന ബോദ്ധ്യത്തിലേക്ക് ഈ പാര്‍ട്ടികള്‍ എത്തിയിരിക്കുകയാണ്. സി.പി.എമ്മിന് മാത്രമേ ഫലപ്രദമായ രഹസ്യവോട്ടിംഗ് ചെയ്യാന്‍ കഴിയൂ എന്ന നിലയ്ക്കാണ് രണ്ട് മണ്ഡലങ്ങളില്‍ ഇതിന് ശ്രമിക്കുന്നത്. സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂര്, ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുള്ള തിരുവനന്തപുരം മണ്ഡലം എന്നിവയാണ് പ്രധാനമായും രഹസ്യധാരണ പ്രവര്‍ത്തന പഥത്തിലെത്തിക്കുന്നത്. തിരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ ബി.ജെ.പിയുടെ ജയസാദ്ധ്യത പരിഗണിച്ച് മറ്റേതെങ്കിലും മണ്ഡലത്തിലാവശ്യമാണെങ്കില്‍ അവിടെയും ധാരണയുണ്ടാക്കും.
ദേശീയ തലത്തില്‍ ഉണ്ടാക്കിയ ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികള്‍ പരസ്പരം മത്സരിക്കുന്ന പല സംസ്ഥാനങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ ഈ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായപ്പോള്‍ കേരളത്തില്‍ മാത്രം ഇത് എന്തുകൊണ്ടായിക്കൂടാ എന്ന ചോദ്യമാണ് ഉയരുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം മത്സരിക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയമായ നിലനില്പിന് ആവശ്യം എന്ന ഘടകക്ഷികള്‍ പറയുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇന്ത്യാ മുന്നണിയിലെ ഘടക കക്ഷികള്‍ പരസ്പരം മത്സരിച്ച് ബി.ജെ.പിക്ക് ആദ്യമായി സീറ്റ് നേടിക്കൊടുക്കാന്‍ ഇടയാക്കരുത് എന്നാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പറയുന്നത്. ഇതിനായി എന്തു വിട്ടുവീഴ്ചയും ചെയ്യണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നു. ഇന്ത്യാ മുന്നണിയിലെ ഘടക കക്ഷികളായ കോണ്‍ഗ്രസും ആം ആദ്മി പാര്ട്ടിയും മത്സരിക്കുന്ന പഞ്ചാബ്,ഡല്‍ഹി എന്നിവിടങ്ങളിലും ഇരുപാര്‍ട്ടികളും വിട്ടുവീഴ്ച ചെയ്ത് സഖ്യത്തിനൊരുങ്ങുകയാണ്. ബംഗാളില്‍ തൃണമൂലിന് കോണ്‍ഗ്രസിനെ കൂട്ടുന്നതിന് എതിര്‍പ്പില്ല. യു.പിയിലും ബിഹാറിലും സഖ്്യകക്ഷികള്‍ എത്ര അവഗണിച്ചാലും കിട്ടുന്ന സീറ്റ് വാങ്ങി സഖ്യം തകരാതെ നോക്കുക എന്നതാണ് കോണ്‍ഗ്രസ് നിലപാട്. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസിലും മനംമാറ്റം. അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത് കേരളത്തിലെ പ്രത്യേക താല്പര്യം കൂടി പരിഗണിച്ചും രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ ലീഗിനെ പിണക്കാന്‍ കഴിയില്ല എന്നതുകൊണ്ടുമാണ്.
കേരളത്തില്‍ ബി.ജെ.പി ക്ക് സാദ്ധ്യതയുള്ള രണ്ട് സീറ്റിലും സി.പി.ഐയ്ക്കാണ് ഇടതുമുന്നണിയിലെ സീറ്റ് നല്‍കിയിട്ടുള്ളത്. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും എല്‍.ഡി.എഫ് മത്സരം കടുപ്പിക്കില്ല. അതും സി.പി.ഐയുടെ സീറ്റാണ്. ഈ സാഹചര്യത്തില്‍ സി.പി.ഐയ്ക്കുണ്ടാകുന്ന പ്രയാസം പരിഹരിക്കാനും ചില നടപടികള്‍ സി.പി.എമ്മിന് കൈക്കൊള്ളേണ്ടിവരും. കേരളത്തിലാണെങ്കില്‍ ശക്തമായ പിണറായി വിരുദ്ധ നിലപാടാണ് കോണ്‍ഗ്രസിലെ അണ്ികള്‍ക്കുള്ളത്. രണ്ടുമാസമായി പോലീസും ഭരണകൂടവുമായി യൂത്ത് കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍ നടത്തിക്കൊണട്ിരകിക്കുകയുമാണ്. ഇതില്‍ നിന്ന് പെട്ടെന്ന് അണികളെ മാറ്റി ബി.ജെ.പി വിരുദ്ധ നിലപാടെടുപ്പിക്കാന്‍ അയോദ്ധ്യ പ്രശ്‌നത്തെയും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെയും ആയുധമാക്കാനാണ് സി.പി.എമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രമാണ് കുറ്റക്കാര്‍ എന്നാണ് എല്‍.ഡി.എഫ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്‌സും യു.ഡി.എഫും ആകട്ടെ കേന്ദ്രമല്ല, മറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നിലപാടാണ് കാരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. നവകേരള ധൂര്ത്തിനെയും യു.ഡി.എഫ് നേതാക്കള്‍ ഇതുവരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നതാണ്. എന്നാല്‍ ഇനി കേന്ദ്രവിരുദ്ധ നിലപാടെടുക്കുകയാണ് വേണ്ടതെന്നാണ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
അതുകൊണ്ടുതന്നെ പണ്ട് പറഞ്ഞതെല്ലാം വിഴുങ്ങുകയാണ് സി.പി.എം നേതൃത്വം ഇപ്പോള്‍ ചെയ്യുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന്‌പോയി പിണറായി വന്ന ഉടന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ഇടതുസര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചൊരു ധവള പത്രം ഇറക്കിയിരുന്നു. അന്ന് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണം മുന്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് സൂചിപ്പിച്ചിരുന്നത്. അതേ സമയം മോദിസര്‍ക്കാരിനെ പരോക്ഷമായി പുകഴ്ത്തുകയും ചെയ്തിരുന്നു. മോദി അധികാരത്തില് വന്ന ഉടനെ അംഗീകരിച്ച് നടപ്പിലാക്കിയ പതിനാലാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ പ്രകാരം കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന ധനസഹായം വര്‍ദ്ധിച്ചു എന്നും രണ്ടു വര്‍ഷം ഈ അധിക തുക കിട്ടിയിട്ടും യു.ഡി.എഫിന്റെ കാലത്തെ റവന്യൂവരുമാനം കുറവായിരുന്നുവെന്നുമാണ് ഐസക് കുറ്റപ്പെടുത്തിയിരുന്നത്.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പ്രായോഗികമല്ലാതെ മുന്‍ യു.ഡി.എഫ് തയ്യാറാക്കിയ വാര്‍ഷിക പദ്ധതിയിലെ പാകപ്പിഴകളായിരുന്നുവെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ധവള പത്രം കുറ്റപ്പെടുത്തിയത്. ഓരോ വര്‍ഷവും സംസ്ഥാനത്തിന് താങ്ങാനാകുന്നതിനപ്പുറമുള്ള വാര്‍ഷിക പദ്ധതി തയ്യാറാക്കി, വിഭവ സമാഹരണത്തിന് മാര്‍ഗം കണ്ടെത്താതെ പദ്ധതികള്‍ തയ്യാറാക്കി പ്രഖ്യാപിച്ചു, അധിക വിഭവ സമാഹരണം ലക്ഷ്യം വച്ചിട്ടും 75 ശതമാനം മാത്രമേ നേടാനായുള്ളു, ഇതോടെ പദ്ധതി നടപ്പിക്കാന്‍ പണമില്ലാതായി തുടങ്ങിയ വിമര്ശനങ്ങളാണ് ഐസ്‌ക് അന്നു് ധവള പ്ത്രത്തില്‍ ഉന്നയിച്ചിരുന്നത്.
ഏതായാലും ഈ വിഴുപ്പലക്കലെല്ലാം മാറ്റിവച്ച് ഒന്നിക്കാനാണ് എല്‍.ഡി.എഫ്.യു.ഡി.എഫ് കക്ഷികളുടെ തീരുമാനം. ഇപ്പോള്‍ എല്‍.ഡി.എഫിനെതിരെ തിരിഞ്ഞ കേന്ദ്ര ഏജന്‍സികള്‍ പതുക്കെ തങ്ങളെ തേടിവരുമെന്നവര്‍ ഭയപ്പെടു്്ന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പാണ് ഇവരുടെ കണ്ണു തുറപ്പിക്കുന്നത്. അവിടെ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടത്തിയ പദയാത്രയും നിക്ഷേപകരെ സംഘടിപ്പിക്കലുമൊക്കെ സി.പി.എമ്മിനെ വല്ലാതെ പ്രതിരോധത്തിലാഴ്ത്തിയിരുന്നു. അവരുടെ പല പ്രമുഖരും അന്വേഷണത്തിന്റെ നിഴലിലാണ്. യു.ഡി.എഫ് സഹകരണ ബാങ്കുകളും ഇത്തരം വെട്ടിപ്പുകളില്‍ നിന്ന് ഒഴിവായിട്ടില്ല. പതുക്കെ തങ്ങളിലേക്കും അനേഷണം വരുമെന്നവര്‍ക്കറിയാം.
ഒരു സീറ്റില്‍ ബി.ജെ.പി ജയിച്ചാല്‍ അത് വലിയ പ്രത്യാഘാതമാണ് ഇരുമുന്നണികള്‍ക്കുമുണ്ടാകുക. കൃസ്ത്യന്‍ ന്യൂനപക്ഷം ബി.ജെ.പിയോട് കൂടുതലടുക്കും. ഒരു സീറ്റില്‍ ജയിച്ചാല്‍ മറ്റ് സീറ്റുകളിലും പതുക്കെ ജയിക്കാനവര്‍ക്ക് കഴിയും. സി.പി.എമ്മിന്റെ പോക്കില്‍ അതൃപതിയുള്ള പാര്‍ട്ടി അണികളും സി.പി.എം വിരോധമുള്ള കോണ്‍ഗ്രസ് അണികളും ബി.ജെ.പിയുടെ കുടക്കീഴില്‍ ചേരും. ഇതിനെ പ്രതിരോധിക്കാന്‍ ഏക വഴി ബി.ജെ.പിയുടെ ഒരു സീറ്റിലെങ്കിലുമുള്ള വിജയം എങ്ങനെയും തടയുക എന്നതുതന്നെയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വെല്ലുവിളി പോലെ സുരേഷ് ഗോപിയെ ജയി്പ്പിക്കാനിറങ്ങിതിരിച്ചിരിക്കുമ്പോള്‍ ഈ രഹസ്യധാരണ മാത്രമാണ് സി.പി.എമ്മിനും യു.ഡി.എഫിനും മുന്നിലുള്ള ഏക പോംവഴി.