ക്ലാസുകൾ ഏപ്രിൽ ഒന്നിനു മുൻപ് ആരംഭിക്കരുത് – സി.ബി.എസ്.സി
1 min readന്യൂഡൽഹി : ക്ലാസുകൾ ഏപ്രിൽ ഒന്നിനു മുൻപ് ആരംഭിക്കരുതെന്ന് സ്‌കൂളുകൾക്ക് മുന്നറിയിപ്പു നൽകി സി.ബി.എസ്.സി. മുൻകൂട്ടി ക്ലാസുകൾ ആരംഭിക്കുന്നത് കുട്ടികളിൽ ആശങ്കയുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. നേരത്തെ തന്നെ പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിനായി ക്ലാസുകൾ ആരംഭിച്ചുവെന്ന റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് നിർദ്ദേശം.
ചില സ്‌കൂളുകൾ നേരത്തെ തന്നെ ക്ലാസുകൾ ആരംഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക ഉത്തരവിൽ പറയുന്നു. പാഠഭാഗങ്ങൾ കുറഞ്ഞ സമയത്തിൽ പൂർത്തിയാക്കുന്നതിനായാണ് മുൻകൂട്ടി ക്ലാസുകൾ ആരംഭിക്കുന്നത്. ഇത് കുട്ടികളിൽ ആശങ്ക ഉണ്ടാക്കുന്നു. പാഠഭാഗം വേഗത്തിൽ പൂർത്തിയാക്കുന്നതിനായി അധ്യാപകർ വേഗത്തിൽ ക്ലാസെടുക്കുകയും അവരുടെ വേഗത്തിനൊപ്പം എത്താൻ സാധിക്കാത്തതിൽ കുട്ടികൾക്ക് ആശങ്കയുണ്ടാകുന്നുവെന്നും ഉത്തരവിലുണ്ട്.
ക്ലാസുകൾ നേരത്തെ തുടങ്ങുന്നതിനാൽ മറ്റ് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികൾക്കുള്ള സമയം കുട്ടികൾക്ക് ലഭിക്കുകയില്ലെന്നാണ് സി.ബി.എസ്.സി പറയുന്നത്. പഠനംപോലെ തന്നെ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളും പ്രധാനപ്പെട്ടതാണ്.