മത നിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ
1 min read19 കാരന് മതനിന്ദയുടെ പേരില്‍ വധശിക്ഷ. പിഴയടച്ചില്ലെങ്കില്‍ അതിന് മുമ്പ് 6 മാസം തടവും
മുസ്ലിം പ്രവാചകനായ മുഹമ്മദിനെ നിന്ദിച്ചു എന്നതിന്റെ പേരില്‍ പാകിസ്ഥാനില്‍ ക്രിസ്തുമത വിശ്വാസിയായ 19 കാരന് കോടതി വധശിക്ഷ വിധിച്ചു.
പാകിസ്ഥാനിലെ കുപ്രസിദ്ധമായ മത നിന്ദ നിയമപ്രകാരമാണ് ശിക്ഷ. പാകിസ്ഥാന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 295 സി. പ്രകാരം കുറ്റം ചെയ്തയാള്‍ക്ക് വധ ശിക്ഷയോ ജീവപര്യന്തം തടവോ വിധിക്കാം. ഇവിടെ വധശിക്ഷയോടൊപ്പം 20,000 പാകിസ്ഥാന്‍ കറന്‍സി പിഴയായി അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ തൂക്കി ക്കൊല്ലുന്നതിന് മുമ്പ് 6 തടവും അനുഭവിക്കണം.
ആരെങ്കിലും വാക്കാലോ എഴുതിയോ ,ദൃശ്യത്താലോ മുഹമ്മദിനെതിരായ പരാമര്‍ശം നടത്തിയാല്‍ വധശിക്ഷയോട ജീവപര്യന്തം തടവോ വിധിക്കാമെന്നാണ് ഈ വകുപ്പ് പ്രതിപാദിക്കുന്നത്.
ലാഹോറില്‍ നിന്ന് 400 കിലോ മീറ്റര്‍ അകലെ ഭാവല്‍പൂര്‍ നിവാസിയായാണ് ശിക്ഷിക്കപ്പെട്ട 19കാരനായ നോമാന്‍ മാസിഹ്. വാട്‌സ്ാപ്പ് ഗ്രൂപ്പില്‍ മുഹമ്മദിനെ അവഹേളിക്കുന്ന പോസ്റ്റ് ഇട്ടു എന്നതാണ് കുറ്റം. നോമാന്റെ ഫോണും ഫോറന്‍സിക് തെളിവുകളും പൊലീസ് കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.
കഴിഞ്ഞ പ്രാവശ്യം പഞ്ചാബ് പ്രവിശ്യയിലെ ആരിഫ് വാല നഗരത്തില ഒരു സ്‌കൂളിലെ തൂപ്പുകാരിയായ ക്രിസ്ത്യന്‍ സ്ത്രീക്കും മുഹമ്മദ സര്‍മാന്ദ് എന്നൊരായള്‍ക്കും നേരെ മതനിന്ദ കുറ്റം ആരോപിച്ചിരുന്നു. സ്‌കൂള്‍ ക്ലീന്‍ ചെയ്യുകയായിരുന്ന ഇവര്‍ കബേഡുകള്‍ വൃത്തിയാക്കുകുയം അനാവശ്യവസ്തുക്കള്‍ കത്തിച്ചുകളയുകയും ചെയ്തിരുന്നു. അതിന്റെ കൂട്ടിത്തില്‍ ഒരു ഖുറാനും ഉണ്ടെന്ന് കാസിഫ് നദീം എന്നൊരാള്‍ കണ്ടെത്തുകയായിരുന്നു. ഇത് മന: പൂര്‍വമല്ല എന്ന് സ്‌കൂള്‍ അധികൃതര്‍ വാദിച്ചെങ്കിലും ക്രിസ്തുമത വിശ്വാസിയായ മുസറഥ് ബീബിയെയും മുഹമ്മദ് സര്‍മാന്ദിനയും ഇതിന്റെ പേരില്‍ മത നിന്ദക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
ഇവര്‍ക്കെതിരാ പാക്കിസ്ഥാന്‍ പീനല്‍ കോഡിലെ 295 ബി പ്രകാരമാണ കേസെടുത്തത്.
വിധവയായ ഈ സ്ത്രീക്ക് 3 കുട്ടികളാണുള്ളത്. ആദ്യരണ്ടു കുട്ടികള്‍ വിവാഹിതരായെങ്കിലും ഇളയവള്‍ 14 വയസ്സു മാത്രമേ ഉള്ളൂ.. ഈ കുട്ടി ഇപ്പോള്‍ ബന്ധുക്കളുടെ സംരക്ഷണയിലാണുളളത്.
ഈ പ്രദേശത്തെ ക്രിസ്ത്യാനിക്ള്‍ ആകെ ഭയചകിതരാണ്. പലര്‍ക്കു നേരെയും മതനിന്ദ കുറ്റം ആരോപിക്കുകയും പലരെയും ജനക്കൂട്ടം ആക്രമിക്കുകയുമാണ്. മുസറത്തിനെയും സര്‍മാന്ദിനെയും കുറ്റക്കാരാണെന്ന് കണ്ടാല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കും.
പാക്കിസ്ഥാന്‍ പൂര്‍ണമായും മതമൗലിക വാദികളുടെ പിടിയിലാവുകയും മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ കുപ്രസിദ്ധമായ മതനിന്ദ നിയമം നടപ്പിലാക്കുകയുമാണ്. പട്ടാള ഭരണാധികാരിയായ സിയാ ഉള്‍ ഹഖിന്‍രെ കാല്ത്താണ് മതനിന്ദ നിയമത്തിന്റെ പരിധി വ്യാപകമാക്കിയത്. 86ല്‍ മതനിന്ദ നടത്തുന്നവര്‍ക്ക് വധശിക്ഷ വിധിക്കാന്‍ തീരുമാനമായി. 1991ലാണ് പാകിസ്ഥാനിലെ ഫെഡറല്‍ കോടതി ,മുഹമ്മദിനെതിരായ ചെറിയ പരാമര്‍ശം പോലും വധശിക്ഷയ്ക്കര്‍ഹനാക്കുന്നതും മാപ്പിനര്‍ഹമല്ലാത്തതുമാക്കിയത്. ഇതുവരെ 100 ഓളം പേരെയൊണ് ഇങ്ങനെ മതനിന്ദയുടെ പേരില്‍ വധിച്ചത്.
മതനിന്ദ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട ന്യൂനപക്ഷ മന്ത്രി ഷാബാസ് ബട്ടിയെ ഗവര്‍ണറുടെ സുരക്ഷാ ഭടനും സുന്നി ബറേല്‍വി മതക്കാരനുമായ മുംതസ് ഖ്വാദ്രി 2011ല്‍ വെടിവച്ചുകൊന്നിരുന്നു. 2016ല്‍ ഖ്വാദ്രിയെ വധശിക്ഷയ്്ക് വിധിച്ചപ്പോള്‍ ലക്ഷക്കണക്കിന് സുന്നികളാണ് പാക്കിസ്ഥാനില തെരുവുകളില്‍ ഇയാള്‍ക്ക് പിന്തുണയുമായി ്പ്രകടനത്തിനെത്തിയത്. എല്ലാവാര്‍ഷിക ദിനത്തിലും ം ഇവര്‍ പ്രകടനവുമായി വരാതിരിക്കാന്‍ ഫെബ്രുവരി 29നാണ് കൊലയാളിയായ ഖ്വാദ്രിയെ വധിച്ചത്.