പാകിസ്ഥാനില്‍ കൃസ്ത്യന്‍ കര്‍ഷകനെ വെടിവെച്ചുകൊന്നു

1 min read

പാക്കിസ്ഥാനില്‍ കൃസ്തുമത വിശ്വാസിയായ കര്‍ഷകനെ മൂന്നുപേര്‍ വെടിവെച്ചു കൊന്നു. അതേ ഗ്രാമവാസികള്‍ തന്നെയാണ് കൊലപാതകികളായ മൂന്നുപേരും. കുര്‍ദ് നഗരത്തിനടുത്ത റെനലാ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. സമ്പന്ന കുടുംബത്തിലുള്ളവരാണ് അക്രമികള്‍. കര്‍ഷകന്റെ പേരയ്ക്കാ തോട്ടത്തില്‍ കയറി അനധികൃതമായി പേരയ്ക്ക എടുത്തത് ചോദ്യം ചെയ്തതിനാണ് 55 കാരനായ അല്ലാദിത്താ മസിഹിനെ ഇവര്‍ വെടിവച്ചത്. പരിക്കേറ്റ മാസിഹിനെ സ്ഥലത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട മാസിഹിന്റെ മകന്‍ കാസിഫിന്റെ പരാതി പ്രകാരം അയല്‍വാസികളായ ഒസാമ, ഇന്‍തിസാര്‍, ആവൈസ് എന്നിവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പൊലീസ് കേസെടുത്തു. മാസിഹിനെ വെടിവെച്ച ശേഷം ചിരിച്ചുകൊണ്ടാണ് അക്രമികള്‍ സ്ഥലം വിട്ടത് . കൃസ്ത്യാനികള്‍ തെമ്മാടികളാണ് നിങ്ങളെയൊക്കെ കൊന്നാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നും അക്രമികള്‍ പറയുന്നുണ്ടായിരുന്നു.



Related posts:

Leave a Reply

Your email address will not be published.