വരണം, വരണം..! പുതുതായി വന്ന ചിമ്പാന്‍സിയെ വരവേറ്റ്മറ്റ് ചിമ്പാന്‍സികള്‍
1 min readപുതുതായി വന്ന ചിമ്പാന്‍സിയെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്ത് കൂട്ടുകാര്‍
വേട്ടക്കാരില്‍ നിന്ന് രക്ഷപ്പെട്ട ചിമ്പാന്‍സി പുതിയ കുടുംബത്തിലേക്ക് പോകുന്ന വിഡിയോ വീണ്ടും ശ്രദ്ധ നേടുന്നു. ബെക്‌ലി എന്ന് മൃഗസംരക്ഷകര്‍ പേരിട്ട ചിമ്പാന്‍സിയാണ് പുതിയ കൂട്ടുകെട്ടിലേക്ക് കടന്നത്. ലിബറിയ ചിമ്പ് റെസ്‌ക്യൂ പ്രൊട്ടക്ഷന്‍ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
കുടുംബത്തോടെ ജീവിച്ചിരുന്ന ബെക്‌ലിയെ വേട്ടക്കാര്‍ പിടികൂടുകയും അവരില്‍നിന്ന് മൃഗസംരക്ഷകര്‍ അവനെ രക്ഷപ്പെടുത്തുകയുമായിരുന്നു. പരിപാലനത്തിനൊടുവില്‍ അവനെ സംരക്ഷണമേഖലയിലേക്ക് തുറന്നുവിട്ടപ്പോള്‍ ഇരുകൈയും നീട്ടിയാണ് മറ്റ് ചിമ്പാന്‍സികള്‍ സ്വീകരിച്ചത്. കെട്ടിപ്പിടിച്ചും വാരിപ്പുണര്‍ന്നും ബെക്‌ലിയെ അവര്‍ സ്‌നേഹിച്ചു. ശേഷം അവനെ ചേര്‍ത്തുപിടിച്ച് അകത്തേക്ക് പോവുകയായിരുന്നു.