മുഖ്യമന്ത്രിയുടെ സ്വത്ത് ഒരു കോടി മാത്രം; രണ്ട് കേസും

1 min read

എ.ഡി.ആര്‍ റിപ്പോര്‍ട്ടില്‍ നമ്മുടെ മുഖ്യമന്ത്രി താരതമ്യേന ദരിദ്രന്‍

അസോസിയേഷന്‍ ഫോര്‍ ഡിമോക്രാറ്റിക് റിഫോംസ് വിവിധ രേഖകളെ അടിസ്ഥാനമാക്കി ഇന്ത്യയിലെ മുഖ്യമന്ത്രിമാരുടെ സ്വത്തുക്കളെക്കുറിച്ചും അവര്‍ നേരിടുന്ന കേസുകളെക്കുറിച്ചും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കേരള മുഖ്യമന്ത്രി താരതമ്യേന ദരിദ്രന്‍.

നമ്മുടെ മുഖ്യമന്ത്രിക്ക് എത്ര സ്വത്തുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ ഗുരുതരമായ എത്ര കേസുണ്ട്. ഏതൊരു സാധാരണക്കാരനും അറിയാനാഗ്രഹിക്കുന്ന ഒരു ചോദ്യമാണിത്. ഒരാളെ അളക്കാനുള്ള അന്തിമ അളവുകോലാണിതെന്നും ധരിക്കേണ്ട. അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിയുടെ അടുത്ത ആളുകളെുടെയോ ബന്ധുക്കളുടെയോ സ്വത്തിന്റെ കണക്കിതില്‍ പെടില്ല. ബിനാമി സ്വത്തും പെടില്ല. ഔദ്യോഗികമായി വെളുപ്പെടുത്തിയതും തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചതുമായ കണക്കാണിത്.

ഏതായാലും നമ്മുടെ മുഖ്യമന്ത്രിയുടെ സ്വത്തു വിവരം ഇങ്ങനെ…

മൂവബിള്‍ അസറ്റ് 31.81 ലക്ഷം രൂപയുടെത്. ഇമ്മുവബള്‍ 86.95 ലക്ഷം രൂപയുടെതേ്. ആകെ 1.19 കോടി മാത്രം. വരുമാനമാകട്ടെ പ്രതിവര്‍ഷം 2.88 ലക്ഷം രൂപയും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് 15.38 ലക്ഷത്തിന്റെതും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് 1.27 കോടിയുടേതുമാണ് സ്വത്തുള്ളത്.

വിദ്യാഭ്യാസ യോഗ്യതയിലും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ഒരുപാട് അന്തരമുണ്ട്. നമ്മുടെ മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത പ്രിഡിഗ്രിയാണ്. അതായത് 12ാം ക്ലാസ്. അദ്ദേഹം തലശ്ശേരി ബ്രണ്ണന്‍ കോജേില്‍ ഡിഗ്രിക്ക് പഠിച്ചെങ്കിലും പരീക്ഷ എഴുതുകയോ പാസ്സായിക്കാണുകയോ ചെയ്തിട്ടുണ്ടാകില്ല.

ഇനി കേസിന്റെ കാര്യമെടുക്കാം. നമ്മുടെ മുഖ്യമന്ത്രിയുടെ പേരില്‍ ഗുരുതരമായ രണ്ടു കേസുകളാണ് ഇപ്പോഴുള്ളത്. ഒന്ന് അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13(2) പ്രകാരമുള്ള കേസാണ്. കുറ്റാരോപിതന് തിരുവനന്തപുരം സ്‌പെഷ്യല്‍ ജഡ്ജ് ഉത്തരവ് പ്രകാരം വെറുതെ വിടപ്പെട്ടെങ്കിലും കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നാണ് എ.ഡി.ആറിന് ലഭിച്ച രേഖകളില്‍ നിന്ന വ്യക്തമാവുന്നത്. മറ്റൊന്ന് തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 149, 283, കേരള പൊലീസ് ആക്ട് 38, 52 വകുപ്പുകളും പ്രകാരമുള്ള കേസാണ്. ഹൈക്കോടതി സ്‌റ്റേ ചെയ്ത കേസാണിത്.

ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡിക്ക് 510 കോടിയുടെയും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമാ ഖണ്ഡുവിന് 163 കോടിയുടെയും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് 63 കോടിയുടെയും സ്വത്തുണ്ട്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് 8 കോടിയും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മേയ്ക്ക് 4 കോടിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ ഷിന്‍ഡേയ്ക്ക് 3 കോടിയുടെയും ബാദ്ധ്യതയുണ്ട്.

അതായത് സ്വത്തിന്റെ കാര്യത്തില്‍ 50 കോടിക്ക് മുകളിലുള്ളവര്‍ 3 പേരും പത്തിനും 50നുമിടയ്ക്ക് കോടി രൂപയുടെ സ്വത്തുള്ളവര്‍ 8 പേരും ഒരു കോടിക്കും പത്ത് കോടിക്കും ഇടയിള്ളവര്‍ 18 പേരും ഒരു കോടിയില്‍ താഴെയുള്ളവര്‍ ഒരാളുമാണ്.

വിദ്യാഭ്യാസ യോഗ്യത െകാര്യത്തില്‍ പി.ജിയുള്ളവര്‍ 9 പേരും ബിരുദ ധാരികള്‍ 11 പേരുമാണ്. പ്രൊഫഷണല്‍ ബിരുദമുള്ളവര്‍ 4 പേരുണ്ട്. ഒരാള്‍ പത്താംക്ലാസുകാരനാണ്. പ്ലസ് ടു വിദ്യാഭ്യാസമുള്ളവര്‍ 3 പേരാണ്. ഏറ്റവും രസകരമായ വസ്തു വിദ്യാഭ്യാസ കാര്യത്തില്‍ വലിയ വാശി പിടിച്ച ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിംഗ് മാന്‍ പ്ലസ് ടു മാത്രം യോഗ്യത ഉള്ളയാണെന്നുള്ളതാണ്.

പ്രായത്തിന്റെ കാര്യത്തിലും ഈ വ്യത്യാസം കാണാം. 40 വയസ്സിന് താഴെയുള്ളത് ഒരാളാണ്. 41നും 50നും പ്രായപരിധിയിലുള്ള 7 മുഖ്യമന്ത്രിമാരുണ്ട്. 51നും 60നും ഇടയിലുള്ളവര്‍ 9 പേരാണ്. 61നും 70നും ഇടയിലുള്ളവരും 9 പേര്‍. 71നും 80നും ഇടയില്‍ പ്രായമുള്ളവര്‍ നാലുപേരാണുള്ളത്.

Related posts:

Leave a Reply

Your email address will not be published.