തിരക്കഥയും രഞ്ജിത്തിന്റെ ചുടവുമാറ്റവും

1 min read

ശ്രീവിദ്യയുടെയും കമൽഹാസന്റെയും പ്രണയമാണ് തിരക്കഥയെന്ന അഭിപ്രായമുണ്ടായിരുന്നു

2008ലാണ് തിരക്കഥ തിയേറ്ററുകളിലെത്തുന്നത്. രചനയും സംവിധാനവും രഞ്ജിത്തിന്റേതായിരുന്നു. ചിത്രം സമർപ്പിച്ചിട്ടുള്ളത് അന്തരിച്ച നടി ശ്രീവിദ്യയ്ക്ക്. അവരോടുള്ള ആദരസൂചകമായാണ് താൻ ഈ സിനിമയെടുക്കുന്നത് എന്നും സംവിധായകൻ രഞ്ജിത്ത് പ്രഖ്യാപിച്ചു..

വെള്ളിത്തിരയ്ക്ക് പിന്നിലെ ജീവിതവും പ്രണയവുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. താരപ്രഭയിൽ ജ്വലിച്ചു നിൽക്കുമ്പോൾ പെട്ടെന്ന് അഭിനയരംഗം വിടുകയും വിസ്മൃതിയിലാവുകയും ചെയ്ത മാളവിക എന്ന ചലച്ചിത്ര നടി…. പിൽക്കാലത്ത് താരരാജാവായി വളർന്ന അജയചന്ദ്രൻ… ഇവർ തമ്മിലുള്ള പ്രണയകഥ, അക്ബർ അഹമ്മദ് എന്ന യുവസംവിധായകൻ തേടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജ്, പ്രിയാമണി, അനൂപ്‌മേനോൻ, രഞ്ജിത്ത്, സംവൃത സുനിൽ, വിനീത്കുമാർ എന്നിവരായിരുന്നു അഭിനേതാക്കൾ.

ശ്രീവിദ്യയുടെയും കമൽഹാസന്റെയും പ്രണയമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത് എന്നൊരു അഭിപ്രായമുണ്ട്. കഥയിലെ സാമ്യങ്ങളും ചിത്രം ശ്രീവിദ്യയ്ക്ക് സമർപ്പിച്ചിട്ടുള്ളതും ഈ സംശയത്തിന് കാരണമായി. നായികയ്ക്ക് നടി ശ്രീവിദ്യയുമായി സാമ്യമുണ്ടെന്ന് വാർത്തകൾ വന്നതോടെ വിമർശകരും രംഗത്തെത്തി. മരിച്ചുപോയ ശ്രീവിദ്യയെ അവഹേളിക്കുന്നതാണ് സിനിമ എന്നായിരുന്നു അവരുടെ പരാതി. ശ്രീവിദ്യയോടുള്ള ആദരസൂചകമായാണ് സിനിമയെടുക്കുന്നത് എന്ന് നേരത്തെ പറഞ്ഞ രഞ്ജിത്ത് ഇതോടെ ചുവടു മാറ്റി. പ്രമേയത്തിലെ സാമ്യം യാദൃച്ഛികം മാത്രമാണെന്ന് അദ്ദേഹം പത്രമാധ്യമങ്ങൾ വഴി അറിയിക്കുകയും ചെയ്തു.

ശ്രീവിദ്യയും കമൽഹാസനും പ്രണയത്തിലായിരുന്നു എന്ന വാർത്തകൾ ഒരു കാലത്ത് സിനിമാലോകത്ത് സജീവമായിരുന്നു. വിവാഹം വരെയെത്തിയ ആ ബന്ധം എങ്ങനെയോ തകർന്നു പോയി. കാരണമെന്തെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടുമില്ല. രോഗബാധിതയായി ആശുപത്രിയിൽ കഴിയുന്ന സമയത്ത് ആരെയും കാണാൻ ശ്രീവിദ്യ അനുവദിച്ചിരുന്നില്ല. എന്നാൽ കമൽഹാസൻ വന്നപ്പോൾ അദ്ദേഹത്തെ മുറിയിലേക്ക് കടത്തിവിടാൻ ശ്രീവിദ്യ അനുമതി നൽകി. അവർ തമ്മിൽ വളരെ നേരം സംസാരിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ സംസാരിച്ചത് എന്താണെന്ന് ആർക്കുമറിയില്ല.

തിരക്കഥ ഇറങ്ങിയതിനു ശേഷം യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോൾ ഈ സിനിമയെക്കുറിച്ച് കമൽഹാസൻ അനൂപ്‌മേനോേനാട് ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ”തിരക്കഥയിൽ നിങ്ങൾ പറഞ്ഞതുപോലെയുള്ള ഒരു ബന്ധമായിരുന്നില്ല ഞാനും ശ്രീവിദ്യയും തമ്മിലുണ്ടായിരുന്നത്.”

ReplyForward

Related posts:

Leave a Reply

Your email address will not be published.