ചന്ദ്രബോസ് വധക്കേസ്; ജീവപര്യന്തം തടവിനെതിരായ മുഹമ്മദ് നിഷാമിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

1 min read

ഡല്‍ഹി: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കെസിലെ പ്രതി മുഹമ്മദ് നിഷാം ജീവപര്യന്തം തടവിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിനും എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി.ുടെ നോട്ടീസ്. ജീവപര്യന്തം വിധിച്ച ശിക്ഷാവിധി റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ഹര്‍ജിയിലെ ആവശ്യം.

ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ ജാമ്യം നല്‍കണമെന്ന് ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചു. ജീവപര്യന്തം ശിക്ഷ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം നേരത്തെ സുപ്രീം കോടതിയില്‍ എത്തിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.