കാത്തിരിപ്പിന് വിഫലം: അഞ്ച് വയസുകാരിയുടെ മൃതദേഹം ആലുവ മാര്‍ക്കറ്റില്‍
1 min read
ക്രൂര കൊലപാതകം! മൃതദേഹം ഒടിച്ച് ചാക്കില്‍ കെട്ടിയ നിലയില്‍
ആലുവയില്‍ കാണാതായ അഞ്ചുവയസുകാരി ചാന്ദിനിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തിലെ ചെളിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒടിച്ച് ചാക്കില്‍ കെട്ടിയ നിലയിലായിരിന്നു മൃതദേഹം കണ്ടെത്തിയത്.
കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി ചാന്ദിനിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധനക്ക് എത്തി. മൃതദേഹം കുട്ടിയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായി കുട്ടിയുടെ അച്ഛനെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹം കിടക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോകാതെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകിട്ടാണ് ആലുവയില്‍ നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകളായ ചാന്ദിനി എന്ന അഞ്ച് വയസുകാരി കാണാതായത്.
സംഭവത്തില്‍ പ്രതിയെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയില്‍ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാന്‍ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഇന്നലെ രാത്രി മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു.
തായിക്കാട്ടുകര യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാണാതായ ചാന്ദ്നി. കേസില്‍ പൊലീസ് പിടിയിലായ അസ്ഫാക് ആലം അസം സ്വദേശിയാണ്. ഇയാള്‍ സക്കീറെന്ന വ്യക്തിക്ക് കുട്ടിയെ കൈമാറിയതായി പൊലീസിനോട് പറഞ്ഞിരുന്നു. സക്കീറിനായി പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് മാര്‍ക്കറ്റില്‍ മൃതദേഹം കിടക്കുന്നതായി വിവരം കിട്ടിയത്.
ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍ നീത ദമ്പതികളുടെ മകളായിരുന്നു ചാന്ദ്നി. ഇന്നലെ ഇവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ മുകളിലത്തെ നിലയില്‍ താമസിക്കാനെത്തിയ അസ്ഫാക് ആലം കുട്ടിയെ കൂട്ടി കടയില്‍ പോയി ജ്യൂസ് വാങ്ങി നല്കി ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയതാണ്. പിന്നീട് പ്രതിയുടെ സിസിടിവി ദൃശ്യമടക്കം കിട്ടിയിരുന്നു. ആരാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.