രാഹുലിനെതിരെ ആഞ്ഞടിച്ച് വീര്‍ സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍
1 min readന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സവര്‍ക്കറുടെ കൊച്ചുമകന്‍. സവര്‍ക്കര്‍ ബ്രിട്ടീഷ് അധികാരികളോട് മാപ്പ് പറഞ്ഞതിന് തെളിവ് ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയെ രഞ്ജിത് സവര്‍ക്കര്‍ വെല്ലുവിളിച്ചു.
രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ പരാമര്‍ശത്തോട് പ്രതികരിച്ച രഞ്ജിത് സവര്‍ക്കര്‍ രാഹുല്‍ ചെയ്യുന്നതെതെല്ലാം ബാലിശമാണെന്നും പരിഹസിച്ചു.
‘സവര്‍ക്കര്‍ അല്ലാത്തതിനാല്‍ താന്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ പറയുന്നു. എന്നാല്‍ സവര്‍ക്കര്‍ മാപ്പ് പറഞ്ഞതായി തെളിയിക്കുന്ന രേഖകള്‍ കാണിക്കാന്‍ ഞാന്‍ രാഹുലിനെ വെല്ലുവിളിക്കുന്നു. നേരെമറിച്ച്, രാഹുല്‍ രണ്ട് തവണ സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. രാഹുല്‍ ചെയ്യുന്നതെല്ലാം ബാലിശമാണ്’ രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.
രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ദേശസ്‌നേഹികളുടെ പേരുകള്‍ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും രഞ്ജിത് സവര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.