രണ്ടാമത്തേതും പെൺകുഞ്ഞാണെങ്കിൽ 5000 രൂപ കേന്ദ്ര ധനസഹായം

1 min read

ന്യൂഡൽഹി : രണ്ടാമതായി ജനിക്കുന്നതും പെൺകുഞ്ഞാണെങ്കിൽ 5000 രൂപ ധനസഹായം ലഭിക്കും. പ്രധാനമന്ത്രി മാതൃവന്ദന യോജന പ്രകാരം കേന്ദ്രസർക്കാരാണ് ധനസഹായം നൽകുന്നത്. നേരത്തെ ആദ്യത്തെ കുട്ടി പെൺകുഞ്ഞാണെങ്കിൽ കേന്ദ്രസർക്കാർ 5000 രൂപ ധനസഹായം നൽകിയിരുന്നു. ഇപ്പോൾ രണ്ടാമതു ജനിക്കുന്ന കുഞ്ഞിനും കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്.
മുൻകാല പ്രാബല്യത്തോടെയാണ് ധനസഹായം നൽകുന്നത്. 2022 ഏപ്രിൽ 1നു ശേഷം ജനിച്ച പെൺകുട്ടികളുടെ അമ്മയ്ക്ക് സഹായം നൽകും. അമ്മയുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം ലഭിക്കുക. ബിപിഎൽ, എപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. എന്നാൽ കേന്ദ്രസർക്കാർ ജീവനക്കാർ, പൊതുമേഖല ജീവനക്കാർ എന്നിവർക്ക് സഹായം ലഭിക്കില്ല.
അങ്കണവാടികൾ വഴിയായിരുന്നു മുമ്പ് അപേക്ഷകൾ സ്വീകരിച്ചിരുന്നത്. സ്ത്രീകൾക്ക് ഗർഭകാലത്തുള്ള വേതന നഷ്ടം പരിഹരിക്കാനും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കാനുമാണ് ‘പ്രധാനമന്ത്രി മാതൃവന്ദന യോജന’ നടപ്പാക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.