ദേശീയപാതയ്ക്ക് ഫണ്ട് അനുവദിച്ചത് കേന്ദ്രം; അടിച്ചുമാറ്റി പോസ്റ്റി മന്ത്രി റിയാസ്
1 min readകൊച്ചി : ദേശീയപാത വികസനത്തിന് 454.01കോടി രൂപ അനുവദിച്ച കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം സ്വന്തം നേട്ടമായി ചിത്രീകരിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ ദേശീയപാത വികസനത്തിന് ഭൂമിയേറ്റടുക്കാൻ 454.01കോടി രൂപ അനുവദിച്ചതായി കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി മുഹമ്മദ് റിയാസ്‌കേന്ദ്ര ഗതാഗതമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ചിത്രങ്ങളില്ലാതെ തന്റെ ചിത്രം മാത്രം ഉൾപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
‘മലാപ്പറമ്പ് പുതുപ്പാടി ദേശീയപാത വികസനത്തിന് 454.01കോടി രൂപയുടെ ഭരണാനുമതി’ എന്നപോസ്റ്ററിനു താഴെ തൊഴിലാളികളോടൊപ്പം നിൽക്കുന്ന തന്റെ ചിത്രം കൂടി ഉൾപ്പെടുത്തിയാണ് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. പോസ്റ്റ് ഇറങ്ങേണ്ട താമസം ഇടത് സൈബർ സഖാക്കൾ ഇതേറ്റെടുത്ത് ആഘോഷമാക്കി.
ഇതോടെ ട്രോളൻമാരും രംഗത്തെത്തി. റിയാസിന്റെ പോസ്റ്ററും ചിത്രവും സഹിതം ആയിരക്കണക്കിന് ട്രോളുകളും കമന്റുകളുമാണ് ഫേസ്ബുക്കിൽ വന്നു നിറയുന്നത്. റിയാസിന്റെ പോസ്റ്റിനു താഴെയും കമന്റുകളുടെ പൊങ്കാലയാണ്. ‘പാലക്കാട്ടുകാർക്ക് ഒരു ചൊല്ലുണ്ട്. അടുത്തവന്റെ കുട്ടിക്ക് തന്ത ആവാൻ നോക്കരുതെന്ന്’ ഇങ്ങനെ പോകുന്നു കമന്റുകൾ. പോസ്റ്റിട്ടത് റിയാസാണെങ്കിലും കമന്റുകളിൽ ഭൂരിഭാഗവും അഭിവാദ്യമർപ്പിക്കുന്നത് കേന്ദ്രസർക്കാരിനാണ്. ജനങ്ങൾ സത്യം തിരിച്ചറിയുന്നു എന്നർത്ഥം.