എസ്.എഫ്.ഐ സമ്മേളനത്തിന് വരുന്നവര്‍ എസ്.എസ്.എല്‍.സി ബുക്കുമായി വരണം
1 min read
ആള്‍മാറാട്ടത്തിന് പിറകെ എസ്.എഫ്.ഐ സമ്മേളനത്തില്‍ ലഹരി വിവാദവും
മാര്‍ക്ക് തട്ടിപ്പും വ്യാജ സര്‍ട്ടിഫിക്കറ്റിനും പുറമോ എസ്.എഫ്.ഐ സമ്മേളനത്തില്‍ ലഹരി വിവാദവും. പാപ്പനംകോട് ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കുന്ന എസ.്എഫ്.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആണ് പുതിയ ലഹരി വിവാദം. തിരുവനന്തപുരം ജില്ലയിലാണ് എസ്.എഫ്.ഐ മറ്റ് ജില്ലകള്‍ക്ക് മാതൃകാപരമായ തട്ടിപ്പുകളും വെട്ടിപ്പുകളും നടത്തിയത്. ആള്‍മാറാട്ടം, മദ്യപിച്ച് നൃത്തം ചെയ്യല്‍, ലഹരി ഉപയോഗം, വനിതാ പ്രവര്‍ത്തകരോട് ഫോണിലൂടെ വൃത്തികട്ടെ രീതിയിലുള്ള സംസാരം എന്നിവയിലെല്ലാം തലസ്ഥാനത്തെ എസ്.എഫ്.ഐ മുന്നിലായിരുന്നു. നേരത്തെ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്‌കൃത കോളേജിനടുത്ത് മദ്യപിച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തായിരുന്നു. ഇവര്‍ക്കെതിരെ പേരിന് നടപടിയുമെടുത്തു. ഇപ്പോള്‍ സംസ്ഥാന സമിതി അംഗം നിരഞ്ജന്‍ മദ്യപിക്കുന്ന ചിത്രം പുറത്തുവന്നതാണ് വിവാദമായത്. എന്നിട്ടും എന്തുകൊണ്ട് ഇയാള്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് പാറശാല, വിതുര കമ്മിറ്റികളില്‍ നിന്ന് വിമര്‍ശനം ഉയരുന്നു. എസ്.എഫ്.ഐക്കാര്‍ക്കെതിരെ ലഹരിമരുന്ന് ഉപയോഗം തെളിവുസഹിതം പുറത്തുവന്നിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ചോദ്യവും സമ്മേളനത്തില്‍ ഉയര്‍ന്നു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാാറാട്ട വിവാദത്തിലും പ്രതിനിധികളുടെ ഇടയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സംഭവത്തില്‍ ജില്ലാ നേതാക്കള്‍ക്കും പങ്കെന്ന് ആരോപണമുണ്ടായി. ഒളിവില്‍ തുടരുന്ന നേതാവ് വിശാഖ് എസ്എഫ്‌ഐയെ പ്രതിസന്ധിയിലാക്കി. ഏരിയ കമ്മിറ്റിയുടെ അറിവോടെ ആയിരുന്നില്ല ആള്‍മാറാട്ട ശ്രമം. സംഭവം എസ്എഫ്‌ഐയ്ക്ക് നാണക്കേട് ഉണ്ടാക്കി. സംഭവത്തില്‍ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി വേണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.
ജില്ലാ സെക്രട്ടറി എസ്.കെ.ആദര്‍ശിന് പ്രായം കൂടുതലെന്നും സമ്മേളനത്തില്‍ ആരോപണമുണ്ടായി. ആദര്‍ശിന് 26 വയസ്സു കഴിഞ്ഞു. എന്നിട്ടും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്തി. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള സെക്രട്ടറി എന്നും പരിഹാസമുയര്‍ന്നു. തുടര്‍ന്ന് നേതാക്കള്‍ എസ്എസ്എല്‍.സി ബുക്കുമായി സമ്മേളനത്തിനെത്താന്‍ സിപിഎം ജില്ലാ സെക്രട്ടറി നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രായം മറച്ചുവച്ച് കമ്മിറ്റികളില്‍ എത്തുന്ന വരെ തടയാനാണിത്. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസിലെ പ്രതിയെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയാക്കിയതിലും സമ്മേളനത്തില്‍ പ്രതിഷേധമുയര്‍ന്നു.
ജില്ലയിലെ എസ്.എഫ്.ഐ നേതാക്കളുടെ ലഹരി ഉപയോഗവും മദ്യപാനവും സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു. ലഹരിക്കെതിരെ സര്‍ക്കാര്‍ ശക്തമായ പ്രചാരണ, ബോധവല്‍ക്കരണ പരിപാടികളുമായി മുന്നോട്ടു പോകുമ്പോള്‍ സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ തലസ്ഥാന ജില്ലയിലെ വിദ്യാര്‍ഥി യുവജന സംഘടന നേതൃ നിരയിലുള്ളവര്‍ തന്നെ ലഹരി ഉപയോഗിച്ച് കാട്ടികൂട്ടുന്ന വിക്രിയകളാണ് സി.പി.എമ്മിനെ വെട്ടിലാക്കിയത്. കുഴപ്പക്കാര്‍ക്കെതിരെ അനവധി പരാതികള്‍ നേതൃത്വത്തിനു മുന്നില്‍ എത്തിയിട്ടും ജില്ലയിലെ സിപിഎം നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ പിന്തുണ ഉള്ളതിനാല്‍ നടപടിയെ കുറിച്ച് ചിന്തിക്കാന്‍ പോലുമായില്ല. പിന്നീടാണ് സിപിഎം സംസ്ഥാന നേതൃത്വത്തിനു മുന്നില്‍ തെളിവുകള്‍ സഹിതം പരാതി എത്തിയത്.
എസ്.എഫ്.ഐ നേതാക്കളുടെ രാത്രി മദ്യപാനവും യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടുകളും ഒന്നൊന്നായി പുറത്തുവന്നിരുന്നു. സഹപ്രവര്‍ത്തകരായ വനിതകളോടുള്ള പെരുമാറ്റവും ഫോണ്‍ സംഭാഷണങ്ങളും ഒക്കെ പരാതിയായി സിപിഎം സംസ്ഥാന നേതൃത്വത്തിനു മുന്നിലെത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് കാര്യവട്ടം ക്യാംപസില്‍ വച്ച് വിദ്യാര്‍ഥിനിയുമായി ഒരുമിച്ച് മദ്യപിച്ച ശേഷം അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയര്‍ന്ന നേതാവിനെ നേരത്തെ ഭാരവാഹിയാക്കിയിരുരന്നു.