സിനിമയില്‍ നായികയാക്കാം; യുവനടിയില്‍ നിന്ന് തട്ടിയത് 27 ലക്ഷം, തിരികെ ചോദിച്ചപ്പോള്‍ ലൈംഗിക സന്ദേശങ്ങള്‍; നിര്‍മാതാവ് അറസ്റ്റില്‍
1 min read
കൊച്ചി: സിനിമയില്‍ നായികയാക്കാം എന്നു വാഗ്ദാനം നല്‍കി യുവനടിയില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ നിര്‍മാതാവ് പിടിയില്‍. മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ.ഷക്കീറിനെയാണു(46) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ് സിനിമയില്‍ നായികയാക്കാം എന്ന് പറഞ്ഞ് 27 ലക്ഷമാണ് തട്ടിയെടുത്തത്.
തൃക്കാക്കര സ്വദേശിയായ യുവനടിയെ ആണ് പറ്റിച്ച് പണം തട്ടിയത്. താന്‍ നിര്‍മിക്കുന്ന ‘രാവണാസുരന്‍’ എന്ന തമിഴ് സിനിമയില്‍ നായികയാക്കാം എന്നാ യിരുന്നു വാഗ്ദാനം. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു കുറച്ചു ദിവസങ്ങള്‍ക്കകം സാമ്പത്തിക പ്രയാസ മുണ്ടെന്നും അതുമൂലം ഷൂട്ടിങ് മുടങ്ങുമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. തുടര്‍ന്നു ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ 4 മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്നു കരാര്‍ എഴുതി പല തവണകളിലായി 27 ലക്ഷം രൂപ യുവതി ഇയാള്‍ക്കു നല്‍കി.
എന്നാല്‍ നടിയെ സിനിമയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം 4 ചെക്കുകള്‍ നല്‍കിയെങ്കിലും പണമില്ലാതെ മടങ്ങി.
ഷൂട്ടിങ് ആരംഭിക്കാതിരിക്കുകയും കരാര്‍ കാലാവധി കഴിയുകയും ചെയ്തപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ട യുവതിയെ ഫോണിലൂടെ നിരന്തരം ഭീഷണി പ്പെടുത്തുകയും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി പരാതി നല്‍കിയതോടെയാണ് ഇയാളെ അറസ്റ്റു ചെയ്തത്.