അടച്ച ഹോട്ടല്‍ അനുമതിയില്ലാതെ തുറന്ന ബുഹാരിസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

1 min read

തൃശ്ശൂര്‍: അനുമതിയില്ലാതെ വീണ്ടും തുറന്ന എം.ജി.റോഡ് ബുഹാരിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ഭക്ഷ്യസുരക്ഷ വകുപ്പ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പൂട്ടിക്കുകയായിരുന്നു.

അടുക്കള വൃത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ വീണ്ടും വന്ന് പരിശോധിച്ചാല്‍ മാത്രമായിരുന്നു തുറക്കാന്‍ വീണ്ടും അനുമതി ലഭിക്കുക. എന്നാല്‍ ഇതിന് കൂട്ടാക്കാതെ ഹോട്ടല്‍ ഇന്ന് വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചു. വിവരമറിഞ്ഞ് വീണ്ടും ഹോട്ടല്‍ അടപ്പിക്കാനെത്തിയ ഉദ്യോഗസ്ഥയെ ഹോട്ടല്‍ ഉടമ ഭീഷണിപ്പെടുത്തി.

ഈ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച കുടുംബത്തിന് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹോട്ടല്‍ അടച്ചുപൂട്ടിയത്.

Related posts:

Leave a Reply

Your email address will not be published.