പത്മ പുരസ്‌കാരവേദിയിൽ അതിഥികളുടെ കൂടെയിരുന്ന് ബ്രിട്ടന്റെ പ്രഥമ വനിത, സംഘാടകർ തിരിച്ചറിഞ്ഞതോടെ മുൻനിരയിലേക്ക്

1 min read

ന്യൂഡൽഹി : പത്മ പുരസ്‌കാര വേദിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷതമൂർത്തി ഇരുന്നത് അതിഥികളുടെ കൂടെ. അവരെ തിരിച്ചറിഞ്ഞതോടെ സംഘാടകർ സ്വീകരിച്ച് മുൻനിരയിലിരുത്തി.

ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാമൂർത്തി പത്മപുരസ്‌കാരം സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മകൾ അക്ഷതാമൂർത്തി. അച്ഛനും സഹോദരൻ റോഹൻ മൂർത്തിക്കും സഹോദരി സുനന്ദ കുൽക്കർണിക്കുമൊപ്പം അതിഥികൾക്കായി നീക്കിവെച്ച സ്ഥലത്താണ് അക്ഷതമൂർത്തി ഇരുന്നിരുന്നത്. അവർ ആരെന്ന് തിരിച്ചറിഞ്ഞ സംഘാടകർ പ്രോട്ടോക്കോൾ പ്രകാരം മുൻനിരയിലേക്ക് ആനയിച്ചു. മുൻനിരയിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനോടൊപ്പമിരുന്നാണ് ബ്രിട്ടന്റെ പ്രഥമ വനിത അക്ഷതമൂർത്തി പരിപാടിയിൽ പങ്കെടുത്തത്. അവരുടെ മറുവശത്ത് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ കുടുംബാംഗങ്ങളുമാണ് ഉണ്ടായിരുന്നത്

അക്ഷതാമൂർത്തിക്കൊപ്പം ബ്രിട്ടീഷ് സർക്കാരിന്റെ സുരക്ഷാസേന ഉണ്ടായിരുന്നില്ല. ഇന്നലെയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമു പത്മപുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.

Related posts:

Leave a Reply

Your email address will not be published.